
കോഴിക്കോട്: സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനും രാഷ്ട്രീയചിന്തകനും മാധ്യമ മേധാവിയും എഴുത്തുകാരനുമായ എം.പി വീരേന്ദ്രകുമാറിന് കര്‍മ്മമണ്ഡലത്തിന്റെ വികാരനിര്‍ഭരമായ യാത്രാമൊഴി. സാമ്രാജ്യത്വവിരുദ്ധ ശക്തികളോടുള്ള പോരാട്ടത്തില്‍ രാഷ്ട്രീയപ്രവര്‍ത്തനത്തെയും എഴുത്തിനെയും പരിസ്ഥിതി പ്രവര്‍ത്തനത്തെയും കൂട്ടിയിണക്കിയ വീരേന്ദ്രകുമാര്‍ സമാനതകളില്ലാത്ത നേതാവായിരുന്നു. പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരുനോക്കു കാണാന്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചും ചിലപ്പോള്‍ അക്കാര്യം വിസ്മരിച്ചും നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് എത്തിയത്. വീരേന്ദ്രകുമാറിനെ കോഴിക്കോട് എത്രമാത്രം സ്നേഹിച്ചിരുന്നു എന്നതിന്റെ തെളിവായിരുന്നു ഇന്നലെ ചാലപ്പുറത്തെ വീട്ടില്‍ എത്തിയവരുടെ നീണ്ടനിര. മന്ത്രിമാരായ എ.കെ ശശീന്ദ്രന്, കടന്നപ്പള്ളി രാമചന്ദ്രന്, കെ. കൃഷ്ണന്‍കുട്ടി, മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, എം.പി അബ്ദുസമദ് സമദാനി, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, എം.എല്‍.എമാരായ ഡോ.എം.കെ മുനീര്‍, സി.കെ നാണു, പാറക്കല്‍ അബ്ദുല്ല, എ. പ്രദീപ്കുമാര്‍, പുരുഷന് കടലുണ്ടി, എം.സി മായിന്‍ഹാജി, ഉമ്മര്‍ പാണ്ടികശാല, സൂപ്പി നരിക്കാട്ടേരി,ഹമീദ് നരിക്കോളി, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ട് അഹമ്മദ് സാജു, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, പത്രപ്രവര്‍ത്തക യൂണിയന് നേതാക്കളായ കമാല്‍ വരദൂര്‍, പി.വി കുട്ടന്, എം. ഫിറസ് ഖാന്,പി.എസ് രാകേഷ് പി.കെ ഗ്രൂപ്പ് ചെയര്മാന് പി.കെ അഹമ്മദ്, സി.എന്‍ വിജയകൃഷ്ണന്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി, മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി ചന്ദ്രന്, ഡയറക്ടര്‍ പി.വി ഗംഗാധരന്, സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്, മുന്‍മന്ത്രി കെ.പി മോഹനന്, പി.എം നിയാസ്, അഡ്വ. ടി. സിദ്ദീഖ്, മലയാള മനോരമ ന്യൂസ് എഡിറ്റര്‍ പി.ജെ ജോഷ്വ, മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹിമാന്, കെ.പി രാമനുണ്ണി, ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്, കാന്തപുരം എ.പി അബൂബക്കര്‍ മുസ്്ലിയാര്‍, സി. മുഹമ്മദ് ഫൈസി,,രമേശന് പാലേരി, എന്‍.വി ബാബുരാജ്, സി. വീരാന്‍കുട്ടി, എളമരം കരീം എം.പി, താമരശ്ശേരി ബിഷപ് ഡോ. റമിജിയോസ് ഇഞ്ചനാനിയല്‍, കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, യു.കെ കുമാരന് അന്തിമോപചാരമര്‍പ്പിച്ചു. മിസോറാം ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന്പിള്ളക്കുവേണ്ടി റീത്ത് സമര്‍പ്പിച്ചു.