കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

25
നെയ്ക്കുപ്പയിലെ കൃഷിയിടത്തില്‍ കാട്ടാന നശിപ്പിച്ച തെങ്ങ്‌

നടവയല്‍: വനാതിര്‍ത്തി ഗ്രാമമായ നെയ്കുപ്പയില്‍ ഒരിടവേളക്ക് ശേഷം കാട്ടാന വ്യാപകമായി കൃഷിനശിപ്പിച്ചു. വനാതിര്‍ത്തിയിലെ വൈദ്യുതി വേലി തകര്‍ത്തും കിടങ്ങുകള്‍ ഇടിച്ചു നിരത്തിയുമാണ് കാട്ടാന നാട്ടിലേക്ക് ഇറങ്ങുന്നത്.
ചക്കയും മാങ്ങയും പഴുത്ത് തുടങ്ങിയതോടെയാണ് ആനകള്‍ കാടിറങ്ങുന്നത്. നിരവധി കര്‍ഷകരുടെ തെങ്ങ്, വാഴ, ഇഞ്ചി കൃഷികള്‍ പാടെ നശിപ്പിച്ചു. സന്ധ്യയാവുന്നതോടെ കൃഷിയിടത്തില്‍ എത്തുന്ന ആനകള്‍ നേരം വെളുത്താലും വനത്തിലേക്ക് തിരികെ പോവാന്‍ കൂട്ടാക്കുന്നില്ലെന്നും വൈദ്യുതി വേലിയുടെ അറ്റകുറ്റപണികള്‍ യഥാസമയം നടത്താത്തതാണ് ആനകള്‍ നാട്ടിലിറങ്ങാന്‍ കാരണമെന്നും കര്‍ഷകര്‍ പറയുന്നു. കാട്ടാനശല്യം തടയുന്നതിന് ആവശ്യമായ നടപടികള്‍ വനം വകുപ്പ് അധികൃതര്‍ സ്വീകരിക്കണമെന്നും നാട്ടുകാരുടെ ആവശ്യപ്പെട്ടു.