കാല്‍നടയായി പുറപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് തടഞ്ഞു

9
കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനിലേക്ക് പുറപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് ബോധവല്‍ക്കരിക്കുന്നു

ഭക്ഷണവും പണവും ഇല്ല

തലശേരി: കാല്‍നടയായി കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനിലേക്ക് പുറപ്പെട്ട മുപ്പതോളം ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് തടഞ്ഞു. ന്യൂമാഹി കവിയൂരില്‍ നിന്നു പുറപ്പെട്ട സംഘത്തെയാണ് തലശേരി കോണോര്‍ വയല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് സമീപത്ത് തലശേരി ഡിവൈഎസ്പി കെവി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞ് തിരിച്ചയച്ചത്.
ഇകെകെ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ജോലിക്കായി ബീഹാര്‍ സ്വദേശിയാണ് വിവിധ സംസ്ഥാനങ്ങളിലുള്ള ഇവരെ കേരളത്തില്‍ ജോലിക്കെത്തിച്ചത്. കവിയൂരിലെ ഒരു വീട്ടില്‍ താമസിക്കുന്ന തങ്ങള്‍ക്ക് കുറച്ച് ദിവസങ്ങളായി ഭക്ഷണം കിട്ടുന്നില്ലെന്നും കൈയില്‍ പണമില്ലെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. കണ്ണൂരില്‍ നിന്ന് ഇവരുടെ നാട്ടിലേക്ക് ട്രെയിനുണ്ടെന്ന് ആരോ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സംഘം റെയില്‍വേ സ്‌റ്റേഷനിലേക്ക് പുറപ്പെട്ടത്. ഇവര്‍ക്കാവശ്യമായ ഭക്ഷണവും വെള്ളവും ഏര്‍പ്പാടാക്കി പൊലീസ് ഇവരെ താമസസ്ഥലേത്തക്ക് തിരിച്ചയച്ചു.