
കൊണ്ടോട്ടി : നിര്‍ധനരായ കിഡ്നി രോഗികള്‍ക്ക് തികച്ചും സൗജന്യമായി ഡയാലിസിസ് നല്കുന്ന കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന് പുളിക്കല്‍ കുടുംബം വക 17 ലക്ഷം രൂപയുടെ മരുന്നുകള്‍ നല്കി.സെന്റര്‍ മുഖ്യരക്ഷാധികാരി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് കുടുംബ കാരണവരും മഹല്ല് പ്രസിഡന്റുമായ പുളിക്കല്‍ കുട്ടൂസ ഹാജി കൈമാറി. ഉദാരമതികളുടെ സഹകരണ ത്തോടെ അരലക്ഷത്തിലധികം സൗജന്യ ഡയാലിസിസ് പൂര്‍ത്തിയാക്കിയ ഈ സെന്റര്‍ ലോക്ക് ഡൗണില്‍ പ്രയാസമനുഭവിക്കുന്ന സമയത്ത് നല്കിയ ഈ സഹായം ഉപകാര പ്രദമായെന്നു മുനവ്വറലി തങ്ങള്‍ അഭിപ്രായപ്പെട്ടു . ചെയര്മാന് പി.എ.ജബ്ബാര്‍ ഹാജിയുടെ അധ്യക്ഷതയില്‍ കോവിഡ് 19സുരക്ഷിതത്വ നിര്‍ദേശങ്ങള്‍ പാലിച്ച് സംഘടിപ്പിച്ച മരുന്ന് കൈമാറല്‍ ചടങ്ങില്‍ ടി.വി ഇബ്രാഹിം എം.എല്‍.എ ,പുളിക്കല്‍ അഹമ്മദ് കബീര്‍, പുളിക്കല്‍ മുഹമ്മദലി എന്ന കുഞ്ഞു, പുളിക്കല്‍ സലീം, പുളിക്കല്‍ അബ്ദുറസാഖ്, പുളിക്കല്‍ ഉമ്മര്‍, പുളിക്കല്‍ അഷ്റഫ് ,പി.റസാഖ്, പി. അഹമ്മദ് കബീര്‍,മുഹമ്മദ് ഷമീം,ഡയറക്ടര്‍മാരായ അഷ്റഫ് മടാന്‍,പി.വി.അഹമ്മദ് സാജു,സി.ടി.മുഹമ്മദ് ,വി.പി. സിദ്ദീഖ്,എ.മുഹ്യുദ്ദീന്അലി പങ്കെടുത്തു . ഡയാലിസിസ് സെന്റര്‍ ഉപദേശക സമിതിയംഗം പുളിക്കല്‍ റഷീദലി ബാബുവിന്റെ നേതൃത്വത്തിലാണ്
ഈ കുടുംബ ധന സമാഹരണം നടന്നത്.