കോവിഡ്‌യഥാര്‍ത്ഥ അവസ്ഥ എന്താണെന്ന് കേന്ദ്രം വ്യക്തമാക്കണം: കോണ്‍ഗ്രസ്

11
ഗുജറാത്തില്‍ നിന്നും ബിഹാറിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികള്‍

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആശയക്കുഴപ്പമുണ്ടെന്ന് കോണ്‍ഗ്രസ്. ഔദ്യോഗിക തലത്തില്‍ വ്യത്യസ്ത കാര്യങ്ങള്‍ പറയുന്നത് ആവര്‍ത്തിക്കുകയാണെങ്കില്‍ രാജ്യം എങ്ങനെയാണ് മഹാമാരിയെ മറികടക്കുക എന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും കോണ്‍ഗ്രസ് പറഞ്ഞു. രാജ്യത്തെ കോവിഡ് മഹാമാരിയുടെ കാര്യത്തില്‍ വ്യത്യസ്ത വിവരങ്ങളാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. രാജ്യത്തിന്റെ യഥാര്‍ത്ഥ അവസ്ഥ ജനങ്ങളോട് പറയാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജനങ്ങളെ സഹായിക്കണമെന്നും കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ പറഞ്ഞു. ഡല്‍ഹി സര്‍ക്കാരും ഇക്കാര്യത്തില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യതലസ്ഥാനത്തുണ്ടായ കൊവിഡ് മരണങ്ങളുടെ എണ്ണത്തില്‍ ആശയക്കുഴപ്പമുണ്ടായ പശ്ചാത്തലത്തിലാണ് അജയ് മാക്കന്‍ ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്. 116 കോവിഡ് മരണം സംഭവിച്ചെന്നാണ് ഡല്‍ഹിയിലെ നാല് ആശുപത്രികളില്‍നിന്നുള്ള വിവരം. എന്നാല്‍ 68 മരണമാണ് ഉണ്ടായതെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ പറയുന്നത്.ഇക്കാര്യത്തില്‍ ഡല്‍ഹി സര്‍ക്കാരിന് സംഭവിച്ചത് അപമാനകരമായ പിഴവാണെന്നും മാക്കന്‍ ആരോപിച്ചു.