മനാമ : കോവിഡ് – 19 ഔദ്യോഗിക വിവരങ്ങൾ പൊതുജനങ്ങളിലേക്ക് നേരിട്ടെത്തിക്കാൻ പദ്ധതിയൊരുക്കി ബഹ്റൈൻ ആരോഗ്യമന്ത്രാലയം . അറബിക് , ഇംഗ്ലീഷ് എന്നീ ഭാഷകളിൽ വിവരങ്ങൾ ജനങ്ങളിലേക്ക് നേരിട്ടെത്തും . ഫെയിസ്ബുക്കുമായി ചേർന്നാണ് മന്ത്രാലയം പുതിയ പദ്ധതി നടപ്പിലാക്കുന്നത് . കോവിഡ് വാർത്തകൾ , പുതിയ കേസുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ , വളണ്ടിയർ വിവരങ്ങൾ , ഫീന കൈർ ചാരിറ്റി – വിവരങ്ങൾ തുടങ്ങിയവ പുതിയ സംവിധാനത്തിലൂടെ ലഭ്യമാകും . ‘ BeAware ‘ – ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിനായുള്ള ലിങ്കും വാട്സാപ്പ് വഴി – ലഭിക്കും . 097332002001 എന്ന വാട്സാപ്പ് നമ്പറിലേക്ക് Hi എന്ന സന്ദേശം അയക്കുന്നവരുടെ ഫോണുകളിലേക്കാണ് വിവരങ്ങൾ ലഭിക്കുക .