കോഴിക്കോട്: കോവിഡ് 19 സ്ഥിരീകരിച്ച് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സ തേടിയ അവസാനത്തെ രോഗിയും ഇന്നലെ മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജായി. തൃശ്ശി നാപള്ളി സ്വദേശി രാജന് (62) ആണ് ഇന്നലെ കാലത്ത് പതിനൊന്ന് മണിയോടെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും ഡിസ്റ്റാര്‍ജ് ആയത്.
ലോക് ഡൗണ്‍ കണക്കിലെടുത്ത് നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവരെയും അതിഥി തൊഴിലാളികളെയും ഉള്‍പ്പെടുത്തി മെഡിക്കല്‍ കോളേജ് കാമ്പസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ആരംഭിച്ച കാമ്പിലെ അന്തേവാസി ആയിരുന്നു ഇയാള്‍. റെയില്‍വെ സ്റ്റേഷന് പരിസരത്ത് നിന്നാണ് ഇയാളെ കഴിഞ്ഞ ഏപ്രില്‍ 2 ന് കാമ്പില്‍ എത്തിച്ചിരുന്നത്.
പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് 19 സ്ഥിതീകരിക്കുകയായിരുന്നു. അതിനെ തുടര്‍ന്ന് കാമ്പിലെ അന്തേവാസികളെയും കാമ്പുമായി സഹായിച്ച സഹകരിച്ച സന്നദ്ധ വളണ്ടിയര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും പരിശോധന നടന്നപ്പോള്‍ നെഗറ്റീവ് ആയി കാണപ്പെട്ടു. രോഗം ഭേദമായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ നഗരത്തിലെ കോ വിഡ് കെയര്‍ സെന്ററിലേക്ക് മാറ്റി.
മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പള്‍: ഡേ. വി.ആര്. രാജേന്ദ്രന്, സൂപ്രണ്ട്: ഡോ. സജിത്ത് കുമാര്‍, നഴ്സിംഗ് സൂപ്രണ്ട്: സുമതി, സാര്‍ജന്റ് സി. അയ്യപ്പ കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. എനി അഞ്ച് പേരാണ് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ ഉള്ളത്.