ചാവക്കാട്: മുംബൈയില്‍ നിന്ന് കാറിലെത്തി താലൂക്ക് ആസ്പത്രി ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലിരിക്കെ കോവിഡ് മൂലം മരിച്ച വയോധികയുടെ മൃതദേഹം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങി ഖബറടക്കി. പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു കബറടക്കം. കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങല്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ പോക്കാക്കില്ലത്ത് ഖദീജക്കുട്ടിയാണ് (73) കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ചത്. ഇവരുടെ സ്രവം കോവിഡ് പരിശോധനക്ക് അയച്ചതിനാല്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാതെ മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് റിപ്പോര്‍ട്ട് എത്തിയത്. റിപ്പോര്‍ട്ട് പോസറ്റീവായതിനാല്‍ മരണം കോവിഡ് മൂലമാണന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിക്കുകയായിരുന്നു. ഖദീജക്കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ അഞ്ച് പേര് ഇപ്പോള്‍ നിരീക്ഷണത്തിലാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ കടപ്പുറം പഞ്ചായത്ത് യൂത്ത്ലീഗ് പ്രസിഡന്റ് ടി. ആര് ഇബ്രാഹീം, ട്രഷറര്‍ ടി. കെ അലി, വൈസ്പ്രസിഡന്റ് പി. എ അന്‍വര്‍, യൂത്ത് ലീഗ് മുനക്കകടവ് മേഖല സെക്രട്ടറി കബീര്‍ എന്നിവരുടെ നേതൃത്വത്തില്‍ താലൂക്കാസ്പത്രി മോര്‍ച്ചറിയില്‍ നിന്നും മൃതദേഹം ഏറ്റുവാങ്ങിയാണ് അടിതിരുത്തി ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ കൊണ്ടുവന്നത്. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി വി ഉമ്മര്‍കുഞ്ഞി, മുന്‍പ്രസിഡന്റും വാര്‍ഡ് മെമ്പറുമായ പി എം മുജീബ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജേന്ദ്രന്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സനല്‍ എന്നിവര്‍ നേതൃത്വം നല്കി. ഖബര്‍സ്ഥാനിലേക്ക് യൂത്ത്ലീഗ് പ്രവര്‍ത്തകരായ നാലു പേര്‍ക്കുമാത്രമാണ് പ്രവേശനം അനുവദിച്ചത്. പത്തടിതാഴ്ചയില്‍ എടുത്ത ഖബറിലാണ് സംസ്കരിച്ചത്. ബന്ധുക്കളെയൊ മറ്റുള്ളവരെ യോ മൃതദേഹം കാണിക്കാന്‍ അനുവദിച്ചില്ല. ഇന്നലെ രാവിലെ 7 30 ഓടെ സംസ്കാരചടങ്ങുകള്‍ പൂര്‍ത്തിയാക്കി. മയ്യത്ത് നമസ്കാരത്തിനും മറവു ചെയ്ത ശേഷമുള്ള പ്രാര്‍ത്ഥനക്കും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നേതൃത്വം നല്കി. മൂന്നും മാസം മുമ്പ് മുംബൈയിലുള്ള മക്കളുടെ അടുത്തേക്ക് പോയതായിരുന്നു ഖദീജക്കുട്ടി. ലോക് ഡൗണ്‍ കാരണം നാട്ടിലേക്കു വരാന്‍ കഴിയാതിരുന്ന ഖദീജക്കുട്ടി കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്നു ഒറ്റപ്പാലം സ്വദേശികള്‍ക്കൊപ്പമാണ് കാറില്‍ പെരിന്തല്‍മണ്ണയിലെത്തിയത്. അവിടെ നിന്ന് ആംബുലന്‍സിലാണ് ഇവരെ ചാവക്കാട് താലൂക്കാസ്പത്രിയില്‍ എത്തിച്ചത്. ആസ്പത്രിയില്‍ എത്തിക്കുമ്പോള്‍ ഇവര്‍ തീരെ അവശയായിരുന്നു. വളരെ ഉയര്‍ന്ന രക്തസമ്മര്‍ദ്ധവും പ്രമേഹവും ഉണ്ടായിരുന്നു. തീരെ അവശയായിരുന്ന ഇവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് മരണം. ഷാജി, മുഹമ്മദാലി, മുംതാസ്, ഫാത്തിമ, കാസീം, ഹാജറ, എന്നിവര്‍ മക്കളും. പരീത്, റഫീഖ,് അബ്ദുള്ള, അയൂബ,് ഷീബ, ഫസീല, എന്നിവര്‍ മരുമക്കളുമാണ.് മാതാവുമായി ഇടപഴകിയ മകന് കാസിമിനെ പ്രത്യേക ക്വാറന്റയിന്‍ വിധേയമാക്കിയിട്ടുണ്ട്. മറ്റൊരു മകനും, ഭാര്യയും, മാതാവിനെ ആസ്പത്രിയില്‍ പോയി കണ്ട് വീട്ടില്‍ തിരിച്ചു വന്നതിനാല്‍ ഇവരടക്കം വീട്ടിലുള്ളവരെ മുഴുവന്‍ പ്രത്യേക നിരീക്ഷണത്തില്‍ വീട്ടില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്കി.