മലപ്പുറം: വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് മതിയായ ക്വാറന്റൈന് സംവിധാനം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. എല്ലാവരെയും വഴിയില്‍ തടഞ്ഞിട്ട് ഇവിടെ സാമൂഹ്യ വ്യാപനമില്ലെന്ന മേനിപറഞ്ഞിട്ട് കാര്യമില്ല. വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ വരാന്‍ തുടങ്ങുന്നതേയൊള്ളു. ഇനിയാണ് യഥാര്‍ത്ഥ വെല്ലുവിളി. ഇപ്പോഴാണ് കേരളം യഥാര്‍ത്ഥത്തില്‍ സുരക്ഷിതമാണോ അല്ലയോ എന്നുള്ള ചോദ്യത്തിന് പ്രസക്തി. അല്ലാതെ ആളെ കൊണ്ടുവരാതെ ഇവിടെ സുരക്ഷിതമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇനിയാണ് എല്ലാവരും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത്. കൂടുതല്‍ പ്രവാസികള്‍ വരുന്നതിന് തടസ്സം നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. അവര്‍ക്ക് ഇവിടെ ചെയ്യേണ്ട സൗകര്യങ്ങള്‍ ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. അതിനായാണ് പലരും സ്ഥാപനങ്ങളടക്കം വിട്ടുനല്‍കിയത്. എന്നാല്‍ സര്‍ക്കാര്‍ സന്ദര്‍ഭത്തിനനുസരിച്ച് ഉയരുന്നില്ല. എല്ലാവരോടും ചര്‍ച്ച ചെയ്തത് യോജിച്ച തീരുമാനം എടുക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണം. പ്രതിപക്ഷം എന്തെങ്കിലും പ്രശ്നം ഉന്നയിച്ചാല്‍ വല്ലായ്ക തോന്നിയിട്ട് കാര്യമില്ല. സ്പ്രിങ്ക്ളര്‍ കരാര്‍ ഇപ്പോള്‍ റദ്ദാക്കേണ്ടിവന്നില്ലേ. സര്‍ക്കാറിന് വൈകിയാണ് ബുദ്ധി ഉദിച്ചത്. പ്രതിപക്ഷത്തിന്റെ റോള്‍ അതാണ്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞാല്‍ കോവിഡ് നില്‍ക്കില്ല. ഇതരസംസ്ഥാനത്ത് കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കാന്‍ സംവിധാനം വേണം. ഇവിടെ എല്ലാം ശുഭം എന്ന് പറഞ്ഞിരുന്നിട്ട് കാര്യമില്ലെന്നും പ്രതിപക്ഷം ചൂണ്ടികാണിച്ച ഓരോ വിഷയങ്ങളും ശരിയാണെന്ന് തെളിഞ്ഞ് കൊണ്ടിരിക്കുകയാണെന്നും എല്ലാം ഒറ്റക്ക് ചെയ്യാമെന്ന ധാരണ മാറ്റണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.