ലണ്ടന്‍: ബ്രിട്ടന്റെ ചരിത്രത്തിലെ ഹിജാബ് ധരിച്ച ആദ്യ ജഡ്ജിയായി റഫിയാ അര്‍ഷാദ്. 40ാം വയസ്സിലാണ് റഫിയ ചരിത്രനിയോഗത്തിന് അര്‍ഹയായത്. 17 വര്‍ഷത്തെ അഭിഭാഷക വൃത്തിക്കു ശേഷമാണ് മിഡ്ലാന്റ് സര്‍ക്യൂട്ട് ജില്ലാ കോടതിയില്‍ ജഡ്ജിയായി റഫിയനിയമിക്കപ്പെട്ടത്. ബ്രിട്ടന്റെ വൈവിധ്യത്തിനു വേണ്ടി തുടര്‍ന്നും ഉറക്കെ ശബ്ദമുയര്‍ത്തും. മുഴുവന്‍ സ്ത്രീകള്‍ക്കും ലഭിച്ച അംഗീകാരം എന്ന നിലക്കാണ്- റഫിയ അര്‍ഷാദ് പറഞ്ഞു.