ചീഫ് മിനിസ്റ്റര്‍ ചീറ്റിങ്ങ് മിനിസ്റ്റര്‍ ആവരുത്: എം.എസ്.എഫ്

21
എം.എസ്.എഫ് നിയോജകമണ്ഡലം ആസ്ഥാനങ്ങളില്‍ നടത്തിയ പ്രതിഷേധത്തില്‍ നിലമ്പൂരില്‍ ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി പങ്കാളിയായപ്പോള്‍

കോഴിക്കോട്: അന്യ സംസ്ഥാനത്ത് കുടുങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത കേരളത്തിന്റെ ചീഫ് മിനിസ്റ്റര്‍ ചീറ്റിങ്ങ് മിനിസ്റ്റര്‍ ആണെന്നാരോപിച്ച് എം.എസ്.എഫ് നിയോജകമണ്ഡലം ആസ്ഥാനതങ്ങളില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. നിലമ്പൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടി ദേശീയ അധ്യക്ഷന്‍ ടി.പി അഷ്‌റഫലി ഉദ്ഘാടനം നിര്‍വഹിച്ചു. കാലിക്കറ്റ് യൂണിവേഴിറ്റിയില്‍ നടന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഉദ്ഘാടനം നിര്‍വഹിച്ചു ജനറല്‍ സിക്രട്ടറി ലത്തീഫ് തുറയൂര്‍ ഭാരവാഹികളായ സി.കെ നജാഫ്, എ.പി അബ്ദുല്‍ സമദ്,ഷറഫു പിലാക്കല്‍,കെ.എം ഫവാസ്, അഷഹര്‍ പെരുമുക്ക്, ഫാരിസ് പൂക്കോട്ടുര്‍ എന്നിവര്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥി അനുകൂല നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രത്യക്ഷ സമരവുമായി എം.എസ്.എഫ് രംഗത്ത് വരുമെന്ന് പ്രസിഡന്റ് പികെ നവാസും ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂരും അറിയിച്ചു.