
കോഴിക്കോട്: ലോക്ഡൗണില്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്ക് ആശ്വാസമായി വടക്കു നിന്നും ആദ്യ നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ കേരളത്തിലെത്തി. ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള രാജധാനി സൂപ്പര്‍ ഫാസ്റ്റ് ട്രെയിനില്‍ (02432) 1,100 യാത്രക്കാരാനുളളത്. മുപ്പതോളം ഗര്‍ഭിണികളും ഇതിലുണ്ട്. തലേന്ന് ഡല്‍ഹിയില്‍ നിന്ന് യാത്ര തുടങ്ങി ഇന്നലെ രാത്രി പത്തോടെ ആദ്യ സ്റ്റോപ്പായ കോഴിക്കോട് റെയില്‍വെസ്റ്റേഷനില്‍ എത്തിയത്. 216 യാത്രക്കാരാണ് കോഴിക്കോട്ട് ഇറങ്ങിയത്. പത്തു മിനുട്ടിന് ശേഷം യാത്ര തുടര്‍ന്ന് പുലര്‍ച്ചെ 1.40 ഓടെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലും നിര്‍ത്തി ആളെയിറക്കിയ ട്രെയിന്‍ പുലര്‍ച്ചെ 5.25ന് തിരുവനന്തപുരത്ത് ട്രെയിന്‍ യാത്ര അവസാനിച്ചു. കേരളത്തിലെ യാത്രക്കാര്‍ക്ക് പുറമെ ലക്ഷദ്വീപില്‍ നിന്നുള്ള രണ്ട് പേരും യാത്രക്കാരില്‍ ഉള്‍പെടുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള പ്രവര്‍ത്തന മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചാണ് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്. റെയില്‍വെ സ്റ്റേഷനുകളില്‍ സാമൂഹ്യ അകലം ഉറപ്പാക്കുന്ന വിധം സീറ്റുകള്‍ ക്രമീകരിക്കുകയും തെര്‍മല്‍ സ്കാനര്‍ കൊണ്ട് പരിശോധിക്കുകയും ചെയ്തു. കോഴിക്കോടും എറണാകുളത്തും തിരുവനന്തപുരത്തും പാസ് നെടി എത്തിയവരെ സ്റ്റേഷനില്‍ വന്നിറങ്ങുന്ന എല്ലാ യാത്രക്കാരെയും കര്‍ശന പരിശോധനക്ക് ശേഷമാണ് സ്റ്റേഷന് പുറത്തേക്കിറങ്ങാന്‍ അനുവദിച്ചത്. ഒരു ഫസ്റ്റ് എസ് , അഞ്ച് സെക്കന്റ് എ.സി, 11 തേര്‍ഡ് എസ് കോച്ചുകളിലായി 1100 യാത്രക്കാരാണുളളത്. കാസര്‍കോട് മുതല്‍ പാലക്കാട് വരെ കോഴിക്കോട് നിന്ന് മലബാറിലെ എല്ലാ ജില്ലകളിലേക്കും ബസ്സ് സര്‍വ്വീസ് ഏര്‍പ്പെടുത്തിയിരുന്നു. ആരോഗ്യ പ്രശ്നമുളളവരെ ആമ്പുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെക്ക് മാറ്റി. പ്രത്യേക ഗേറ്റില്‍ കൂടിയാണ് പുറത്തെത്തിച്ചത്. ജില്ലകളില്‍ നിന്നുള്ളവര്‍ക്കായി പ്രത്യേകം ബസ്സുകളാണ് ക്രമീകരിച്ചത്. പ്രഥമ ട്രെയിനിലെത്തിയവരുടെ ജില്ല തിരിച്ചുള്ള വിവരം: എറണാകുളം 38, കോട്ടയം 25, ഇടുക്കി 6, ആലപ്പുഴ 14, പത്തനംതിട്ട 24, തൃശൂര്‍ 27, പാലക്കാട് 11, മലപ്പുറം 12, പോകേണ്ട ജില്ല വ്യക്തമാകാത്തവര്‍ 110. ഡല്‍ഹി-തിരുവനന്തപുരം യാത്രക്ക് 2930 രൂപയും തിരുവനന്തപുരം-ഡല്‍ഹി യാത്രക്ക് 2890 രൂപയുമാണ് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്തു നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള ട്രെയിനും എറണാകുളം കോഴിക്കോട് സ്റ്റേഷനില്‍ മാത്രമേ നിര്‍ത്തുകയുള്ളൂ. ന്യൂഡല്‍ഹി-തിരുവനന്തപുരം: കോഴിക്കോട്ട് പിറ്റേന്നു രാത്രി 9.52, എറണാകുളത്ത് മൂന്നാം ദിനം പുലര്‍ച്ചെ 1.40, തിരുവനന്തപുരത്ത് പുലര്‍ച്ചെ 5.25 എന്ന രീതിയിലും തിരുവനന്തപുരം-ന്യൂഡല്‍ഹി: എറണാകുളത്ത് രാത്രി 11.10, കോഴിക്കോട്ട് പുലര്‍ച്ചെ 2.47 എന്ന രീതിയിലുമാണ് യാത്ര നടത്തുക.