സംസ്ഥാനത്തൊട്ടാകെ ഇന്ന് ഓണ്‍ലൈന്‍ വഴി സ്കൂള്‍ പഠനം പുനരാരംഭിക്കുകയാണ്. എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപനത്തെക്കുറിച്ച് അറിയാത്ത നൂറോളം വിദ്യാര്‍ത്ഥികളുണ്ടിവിടെ. നിലമ്പൂര്‍ പോത്തുകല്ലു പഞ്ചായത്തിലെ വാണിയാമ്പുഴ ഇരുട്ടുകുത്തു, കുമ്പളപ്പാറ കോളനികളില്‍. ഇനി അറിയിപ്പ് ലഭിച്ചാലും വീടുപോലും ഇല്ലാത്ത ഇവര്‍ എവിടെയിരുന്ന് പഠിക്കും. വൈദ്യുതി ഇപ്പോഴും വിദൂര സ്വപ്നം മാത്രമാണിവര്‍ക്ക്. നൂതന സാങ്കേതിക വിദ്യയൊന്നും പ്രളയം ശേഷം ഇവര്‍ അന്തിയുറങ്ങുന്ന ആനക്കാട്ടിലെ മലഞ്ചെരുവിലെ താര്പായക്കു കീഴിലേക്ക് പടികയറി ചെന്നിട്ടില്ല. ഈ കുഞ്ഞുങ്ങളും കേരള സര്ക്കാരിന്നു കീഴില്‍ വിദ്യ അഭ്യസിക്കാന്‍ അവകാശപെട്ടവര്‍ തന്നെയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഒരു തലമുറയോടു ചെയ്യുന്ന വലിയ അനീതിയാവുമത്. വാണിയമ്പുഴ കോളനിയില്‍ നിന്നുള്ള ചിത്രം.