ഡിഫ്രന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് വീട്ടുമുറ്റ സമരം സംഘടിപ്പിച്ചു

7
ലോക്ക് ഡൗണില്‍ ദുരിതമനുഭവിക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഫ്രന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് നടത്തിയ വീട്ടുമുറ്റ സമരം

മലപ്പുറം: ഡിഫ്രന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീട്ടുമുറ്റ സമരം സംഘടിപ്പിച്ചു. പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ ഉദ്ഘാടനം ചെയതു. സമരത്തിന് മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു സംസാരിച്ചു. ലോകമെമ്പാടും കോവിഡ് 19 കാരണം ദുരിതമനുഭവിക്കുമ്പോള്‍ ദൈനംദിന ആവശ്യങ്ങള്‍ക്കായി ജോലി ചെയ്തും, ചെറിയ കച്ചവടം നടത്തിയും കുടുംബം പുലര്‍ത്തുന്നവരായ ഒട്ടുമിക്ക ഭിന്നശേഷിക്കാരും ലോക്ക് ഡൗണ്‍ കാരണം ദുരിതത്തിലായിരിക്കുകയാണ്. സര്‍ക്കാരില്‍ നിന്നും ഭിന്നശേഷിക്കാരുടെ കുടുംബത്തിന് പ്രത്യേക സഹായമോ, മറ്റോ ലഭിക്കാത്തതില്‍ സര്‍ക്കാരിന്റെ അനീതിക്കെതിരെയാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്.സംസ്ഥാന പ്രസിഡന്റ് ബഷീര്‍ മമ്പുറം അധ്യക്ഷത വഹിച്ചു.കെ കുട്ടി അഹമ്മദ് കുട്ടി മുഖ്യ പ്രഭാഷണം നടത്തി. എം.എ ഖാദര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കുഞ്ഞബ്ദുല്ല കൊളവയല്‍, സംസ്ഥാന ട്രഷറര്‍ കരീം പന്നിത്തടം, സി.വി.എം ബാവ വേങ്ങര, മുസമ്മില്‍ ഹുദവി,സിദ്ദീഖ് പള്ളിപ്പുഴ, അഷ്‌റഫ് മീനങ്ങാടി, ഷിവദാസന്‍ പാലക്കാട്, സുധീര്‍ അസീസ് എറണാകുളം, മുഹമ്മദ് ഇഖ്ബാല്‍ കോഡഞ്ചേരി ,മനാഫ് ചേളാരി മലപ്പുറം ജില്ലാ പ്രസിഡന്റ്, ഷഫീഖ് പാണക്കാടന്‍ മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി, സക്കരിയ കക്കാടംപുറം മലപ്പുറം ജില്ലാ ട്രഷറര്‍ പ്രസംഗിച്ചു.