ദുബായില്‍ നിന്നെത്തിയ യാത്രക്കാര്‍ ദുരിതത്തില്‍

157
കരിപ്പൂരില്‍ ദുബായില്‍ നിന്നെത്തിയവരില്‍ ചിലര്‍ റൂം ലഭിക്കാത്തത് വഴി അര്‍ദ്ധ രാത്രിയിലും പുറത്ത് കാത്ത് നില്‍ക്കുന്നു

കുടിവെള്ളം പോലും ലഭിച്ചില്ല .
പ്രശ്‌നം പരിഹരിച്ചത് എം.എല്‍.എ ഇടപെട്ട ശേഷം

ലോക്ക്ഡൗണ്‍ ഇളവില്‍ ദുബൈയില്‍ നിന്നും കരിപ്പൂര്‍ വിമാന ത്താവളത്തില്‍ എത്തിയ യാത്രക്കാരെ കരിപ്പൂരിലെ സ്വകാര്യ ലോഡ്ജുകളില്‍ ആക്കിയത് ദുരിതമാക്കി. യാത്രക്കാര്‍ ലോഡ്ജില്‍ എത്തിയപ്പോഴാ കട്ടെ റൂം ലഭിക്കാതെ ഒന്നര മണിക്കൂര്‍ ഇവര്‍ പുറത്ത് നില്‍ക്കേണ്ടി വന്നു. താല്‍ക്കാലി ക്വാറന്റയിന്‍ കേന്ദ്രമെന്ന നിലക്ക് അധികൃതര്‍ ഒരുക്കിയതായ ലോഡ്ജില്‍ ഒന്നായിരുന്നു ഇതെങ്കിലും പ്രവാസികള്‍ക്ക് ലഭ്യമായത് സര്‍ക്കാറിന്റെ അനാസ്ഥയുടെ ക്വാറന്റയിന്‍. കുടി വെള്ളം പോലും നല്‍കിയില്ലെന്ന് ആരോപിച്ച് യാത്രക്കാര്‍ അര്‍ധ രാത്രി ലോഡ്ജ് വിട്ട് വിമാന ത്താവള റോഡിലിറങ്ങുകയാ യിരുന്നു. ബുധനാഴ്ച രാത്രി 11മണിക്ക് ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ വന്ന യാത്രക്കാരില്‍ ചിലര്‍ക്കാണ് ഈ ദുരനുഭവം. യാത്രക്കാരോട് റൂമിന് 900 രൂപ വീധം ലോഡ്ജുകാര്‍ ആവശ്യ പ്പെട്ടതും പ്രതിഷേധത്തി നിടയാക്കി. ബുധനാഴ്ച രാത്രി കരിപ്പൂരിലെത്തിയ മലപ്പുറം ജില്ലക്കാരായ 31 പ്രവാസികളാണ് ഇതുവഴി ഏറെ നേരം പ്രയാസത്തിലായത്. രാത്രി 11 മണിയോടെയാണ് 184 പേരടങ്ങിയ സംഘമാണ് ദുബൈയില്‍ നിന്ന് കരിപ്പൂരില്‍ എത്തിയത്.ഇവര്‍ക്ക് കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജിലും, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാംപസി ലുമാണ് സര്‍ക്കാര്‍ ക്വാറന്റെയിന്‍ കേന്ദ്രമായി സൗകര്യമൊരുക്കിയി രുന്നത്.എന്നാല്‍ രണ്ടിടങ്ങളിലും യാത്രക്കാര്‍ നിറഞ്ഞതോടെ യാണ് 31 പേരെ കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപമുളള നാലു ലോഡ്ജുക ളിലേക്ക് മാറ്റുകയായിരുന്നു.ഇത് സര്‍ക്കാറിന്റെ താല്‍കാലിക ക്വാറന്റ യിന്‍ കേന്ദ്രമായി ഏറ്റെടുത്തിട്ടുണ്ടെ ങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാ കാതെ പോയതാണ് ഏതാനും പേര്‍ ദുരിതത്തിലായത്. പൂര്‍ണമായും സര്‍ക്കാര്‍ ക്വാറന്റെയിന്‍ കേന്ദ്രമെന്ന ധാരണയിലായിരുന്നു പ്രവാസികളെ ഇവിടെ ഇറക്കിയത്.എന്നാല്‍ ലോഡ്ജ് അധികൃതര്‍ക്ക് ഇതു സംബന്ധമായ അന്തിമ വിവരങ്ങള്‍ നല്‍കിയിരുന്നില്ല. ലോഡ്ജില്‍ നിന്ന് വാടക നല്‍കണമെന്ന് ആവശ്യ പ്പെട്ടതും മുറികളില്‍ മതിയായ സൗകര്യങ്ങളോ,കുടിവെളളമോ ഇല്ലെന്നും അറിഞ്ഞതോടെ പ്രവാസികള്‍ ആശയകുഴപ്പ ത്തിലായി. രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവ രടക്കം യാത്രക്കാരിലുണ്ടായിരുന്നു. കടകള്‍ പൂര്‍ണമായും അടഞു കിടന്നതോടെ പച്ചവെള്ളം പോലും കിട്ടിയില്ലെന്ന് സംഘത്തിലുണ്ടായിരുന്നവര്‍ പറഞ്ഞു.വിമാനത്താവള റോഡിലിറങ്ങിയ ഇവര്‍ എയര്‍ പോര്‍ ട്ടില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ക്കും കൈകാണി ക്കുകയായിരുന്നു.സംഭവം വിവാദമായതോടെ സ്ഥലത്തെ ത്തിയ എം.ഡി.എം ഇടപെട്ട് ലോഡ്ജിന്റെ വാടക ഒഴിവാക്കി നല്‍കി.രാവിലെടി.വി.ഇബ്രാഹീം എം.എല്‍.എയാണ് ഇവര്‍ക്കാ വിശ്യമായ പ്രഭാതം ഭക്ഷണം എത്തിച്ചു നല്‍കിയത്.പിന്നീട് എം.എല്‍.എ ഇടപെട്ട് 26 പ്രവാസി കളെ എടപ്പാളിലെ ദന്തല്‍ കോളേജി ലൊരുക്കിയ കോറന്റെയില്‍ കേന്ദ്രത്തിലേക്ക് മാറ്റി.വിഷയം അദ്ദേഹം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.യാത്രക്കാര്‍ക്ക് വന്ന ആശയക്കുഴപ്പമാണ് പ്രശ്‌നത്തിന് കാരണമായ തെന്നും താല്‍കാലിക ക്വാറന്റയിന്‍ കേന്ദ്രങ്ങ ളാണ് കരിപ്പൂരിലെ ലോഡ്ജ്കളെന്നും പ്രശ്‌നങ്ങള്‍ പരിഹരിച്ചതായും കൊണ്ടോട്ടി തഹസില്‍ദാര്‍ ഉണ്ണി കൃഷണന്‍ അറിയിച്ചു. പ്രവാസി കളുടെ ക്വാറന്റയിന്‍ നിലപാടില്‍ സര്‍ക്കാറിനോട് പൊതു സമൂഹത്തി ന്റെ വ്യാപക എതിര്‍പ്പിനിടയിലാണ് പുറം തിരിഞ പുതിയ സംഭവം.