
കോഴിക്കോട്: കോവിഡ് പ്രതിരോധത്തിനിടയില്‍ നടത്തുന്ന എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്കെത്തുന്ന വിദ്യാര്‍ത്ഥികളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കേരളത്തിലെ മുഴുവന്‍ പരീക്ഷാകേന്ദ്രങ്ങളിലും എം.എസ്.എഫ് കോവിഡ് കെയര്‍ ഡെസ്കുകള്‍ സ്ഥാപിച്ചു. കേരളത്തില്‍ ആയിരത്തോളം കേന്ദ്രങ്ങളിലാണ് എം.എസ്.എഫ് കോവിഡ് കെയര്‍ ഡസ്ക്കുകള്‍ക്ക് ഇന്ന് തുടക്കം കുറിച്ചത്. മാസ്ക്, സാനിറ്റൈസര്‍ ഹാന്‍ഡ് വാഷ് കോര്‍ണറുകള്‍, എന്നിവയാണ് പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഒരുക്കിയത്.
പരീക്ഷ എഴുതാന്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സോഷ്യല്‍ ഡിസ്റ്റന്‍സ് പാലിച്ചു കൊണ്ടുള്ള സുരക്ഷായെകുറിച്ച് അവബോധമുണ്ടാക്കുന്നതിലും വിദ്യാര്‍ഥികള്‍ക്കു യാത്ര സൗകര്യം ലഭിക്കുന്നതിലും വിവിധ കേന്ദ്രങ്ങളില്‍ എം.എസ് എഫ് പ്രവര്‍ത്തകര്‍ നേതൃത്വം നല്കി.
ചെറുകുളം ഐ.കെ.ടി സ്കൂളില്‍ മുസ്്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും പാണക്കാട് ദാറുല്‍ ഉലൂം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ മുസ്്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും എടക്കര ഏഒടടല് എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്റഫലിയും ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ പി.കെ നവാസ്, ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍, സീനിയര്‍ വൈസ് പ്രസിഡന്റ് എ.പി അബ്ദുസ്സമദ്, ഭാരവാഹികളായ ഷറഫു പിലാക്കല്‍, ഫാരിസ് പൂക്കോട്ടൂര്‍, റംഷാദ് പള്ളം, കെ.എം ഫവാസ്, അഷ്ഹര്‍ പെരുമുക്ക്, , കെ. എന്‍ ഹകീം തങ്ങള്‍, കബീര്‍ മുതുപറമ്പ്, അഫ്നാസ് ചേറോട ടി പി ഹാരിസ്, ഫവാസ് പനയത്തില്‍, കെഎം ഇസ്മായില്‍, ടി.പി നബീല്‍, ഷിബി മക്കരപ്പറമ്പ്, എം ശാക്കിര്‍, ആഷിക് പാതാരി, സലാം മാസ്റ്റര്‍, വാപ്പു തങ്ങള്‍, മുഹമ്മദലി നരിക്കുനി, ഉനൈസ് അറഫ, ആസിഫ് കൂരി, അജ്മല്‍ മങ്കട, നിസാര്‍ പാങ്, ഷാഫി മങ്കട, എം.എ താഹിര്‍, നൗഫല്‍ തങ്ങള്‍, ഫൈസല്‍ കുറുവ, സിനാന്, മുബഷിര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.