പാക്കേജ് സാധാരണക്കാര്‍ക്ക് ഉപകാരപ്പെടില്ല: കുഞ്ഞാലിക്കുട്ടി

94

മലപ്പുറം: പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജ് സാധാരണക്കാര്‍ക്ക് ഉപകാരപ്പെടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇതിനുമുമ്പും പക്കേജുകള്‍ പ്രഖ്യാപിച്ചിരുന്നു. അതൊന്നും സാധാരണക്കാരിലേക്കെത്തുന്നില്ല. ജനങ്ങള്‍ക്ക് അവരുടെ ഉപജീവനത്തിന് മാര്‍ഗങ്ങളുണ്ടാക്കണം. പാക്കേജ് പ്രഖ്യാപനം കൊണ്ടൊന്നും ജനങ്ങളുടെ പട്ടിണി മാറില്ല. നിലവില്‍ പ്രഖ്യാപിച്ച പാക്കേജ് സമ്പത്തുള്ള വ്യവസായികള്‍ക്ക് മാത്രം ഉപകാരപ്പെടുന്നതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതരസംസ്ഥാനങ്ങളില്‍ നിന്നും മലയാളികളെ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. ഇതു സംബന്ധിച്ച അവ്യക്തത തുടരുകയാണ്. കേരള സര്‍ക്കാര്‍ വാഹനം ഏര്‍പ്പെടുത്തുമെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ അതിനെ കുറിച്ച് യാതൊരു വിവരവുമില്ല. ഇത് സംബന്ധിച്ച് വ്യക്തത വരുത്തി മറുനാടന്‍ മലയാളികളെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ പറഞ്ഞു.