പ്രവാസികളുടെ മടക്കയാത്ര വിമാനയാത്രാ നിരക്ക് പ്രഖ്യാപിച്ചു

26

ന്യൂഡല്‍ഹി:കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ വിമാന ടിക്കറ്റ് നിരക്ക് ഇനത്തില്‍ നല്‍കേണ്ട തുക കേന്ദ്ര വ്യോമയാനാ മന്ത്രാലയം മുന്‍കൂട്ടി പ്രഖ്യാപിച്ചു. ഗള്‍ഫ് സെക്ടറില്‍നിന്ന് ഓരോ വിമാനത്താവളങ്ങളിലേക്കുമുള്ള നിരക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ഗള്‍ഫ് മേഖലക്കു പുറത്തുനിന്നു വരുന്നവര്‍ക്ക് നിശ്ചിത നിരക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്കയില്‍നിന്ന് ഇന്ത്യയിലേക്ക് നാലു വിമാനത്താവളങ്ങളിലേക്കാണ് സര്‍വീസ് ഉള്ളത്. ഇവിടെ നിന്ന് വരുന്നവര്‍ ഒരു ലക്ഷം രൂപയാണ് ടിക്കറ്റ് ഇനത്തില്‍ നല്‍കേണ്ടത്. ലണ്ടനില്‍നിന്ന് എത്തുന്നവര്‍ 50,000 രൂപയും ധാക്കയില്‍നിന്ന് എത്തുന്നവര്‍ 12,000 രൂപയും നല്‍കണം.

ഗള്‍ഫ് സെക്ടറില്‍നിന്ന് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള യാത്രാ നിരക്ക്‌ 

അബുദാബി – കൊച്ചി                                 15,000 രൂപ
ദുബൈ – കൊച്ചി                                         15,000 രൂപ
ദോഹ – കൊച്ചി                                            16,000 രൂപ
ബഹറൈന്‍ -കൊച്ചി                                   17,000 രൂപ
മസ്‌കറ്റ് – കൊച്ചി                                          14,000 രൂപ
ദോഹ – തിരുവനന്തപുരം                           17,000 രൂപ
ക്വാലാലംപൂര്‍ – കൊച്ചി                               15,000 രൂപ
ബഹറൈന്‍ –  കോഴിക്കോട്                        16,000 രൂപ
കുവൈത്ത് –  കോഴിക്കോട്                         19,000 രൂപ