ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനത്തെതുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ രണ്ടാംഘട്ട മടക്കയാത്ര ഈ മാസം 16ന് ആരംഭിക്കും. 16 മുതല്‍ 22 വരെ 32 രാജ്യങ്ങളില്‍ നിന്നായി 149 വിമാനങ്ങളാണ് പ്രവാസികളേയും വഹിച്ച് രാജ്യത്തെത്തുക. കോവിഡ് വ്യാപനം രൂക്ഷമായ ഇറ്റലി, ജര്‍മ്മനി, ഫ്രാന്‍സ് എന്നിവിടങ്ങളില്‍നിന്നും രണ്ടാംഘട്ടത്തില്‍ ആളുകള്‍ എത്തും. ഇവക്കു പുറമെ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും അയര്‍ലന്റ്, മലേഷ്യ, ഇന്തൊനേഷ്യ, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, തായ്ലന്റ്, റഷ്യ, കസാക്കിസ്താന്‍, ഉെ്രെകന്, കിര്‍ഗിസ്ഥാന്‍, ജോര്‍ജിയ, താജിക്കിസ്താന്‍, ബലാറസ്, കാനഡ, ആസ്ത്രേലിയ, ജപ്പാന്, അര്‍മേനിയ, നേപ്പാള്‍, നൈജീരിയ എന്നിവിടങ്ങളില്‍നിന്നാണ് ഇന്ത്യക്കാരുടെ മടക്കയാത്രയുണ്ടാവുക.
വന്ദേഭാരത് എന്ന് പേരിട്ടിരിക്കുന്ന ഒന്നാംഘട്ട ദൗത്യം ഇന്ന് അവസാനിക്കാനിരിക്കെയാണ് പുതിയ ഷെഡ്യൂളുകള്‍ കേന്ദ്രം പ്രഖ്യാപിച്ചത്. ഒന്നാംഘട്ടത്തില്‍ വ്യോമ, നാവിക മാര്‍ഗങ്ങളിലൂടെ 15,000 ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് പദ്ധതിയിട്ടിരുന്നത്. രണ്ടാംഘട്ടത്തില്‍ 30,000 ആളുകളെയാണ് നാട്ടിലെത്തിക്കുന്നത്.