ബെവ് ക്യൂ ആപ്പിലും അഴിമതി ആരോപണം

15

കൊച്ചി: സ്പ്രിംഗ്ലറിന് പിന്നാലെ ബെവ്‌കോ ക്യൂ ആപ്പിലും അഴിമതി നടന്നതായി ആരോപണം. ബെവ് ക്യൂ ആപ്പ് സര്‍ക്കാര്‍ നിര്‍മിച്ചിരുന്നെങ്കില്‍ കോടികള്‍ സ്വകാര്യ കമ്പനിക്ക് നല്‍കേണ്ടി വരില്ലായിരുന്നെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ആരോപിച്ചു. ഒരു ആപ്പ് തുടങ്ങാന്‍ കൂടി വന്നാല്‍ രണ്ടു ലക്ഷം രൂപ ചെലവ് വരും. മെയിന്റനന്‍സ് ചെലവ്ആയിരങ്ങളില്‍ ഒതുങ്ങിയേനെ. ദിവസം പത്തു ലക്ഷം പേര്‍ ബെവ്‌കോയില്‍ നിന്നും മദ്യം വാങ്ങുന്നു. ബാറുകളില്‍ നിന്നും അഞ്ചു ലക്ഷം പേര്‍. പുതിയ ആപ്പ് ബെവ് ക്യൂ നിര്‍മിച്ചവര്‍ക്ക് ദിനംപ്രതി ഒരാളില്‍ നിന്നും 50 പൈസ വീതം ലഭിക്കും.10 ലക്ഷം ടോക്കണുകള്‍ എന്ന് കണക്കെടുക്കുമ്പോള്‍ ദിവസം 5 ലക്ഷം, മാസം 1.5 കോടി, വര്‍ഷം 18 കോടി. നിസാര തുകയല്ല. ആപ് വികസനത്തിനും സംരക്ഷണത്തിനും വേണ്ടി വരുന്ന തുകയുടെ അനേക മടങ്ങാണിത്. പുതിയൊരു അഴിമതി മണക്കുന്നുണ്ടെന്നും കുന്നപ്പിളളി ഫെയ്‌സ് ബുക്കില്‍ കുറിച്ചു.
എംഎല്‍ എയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്: ബെവ് ക്യൂ ആപ്പ് സര്‍ക്കാരിന് നിര്‍മിക്കാമായിരുന്നില്ലേ? കോടികള്‍ സ്വകാര്യ കമ്പനിക്ക് നല്‍കണോ? ദിവസം 10 ലക്ഷം പേര്‍ ബെവ്‌കോയില്‍ നിന്നും മദ്യം വാങ്ങുന്നു. ബാറുകളില്‍ നിന്നും 5 ലക്ഷം പേര്‍. പുതിയ ആപ്പ് ബെവ് ക്യൂ നിര്‍മിച്ചവര്‍ക്ക് ദിനംപ്രതി ഒരാളില്‍ നിന്നും 50 പൈസ വീതം ലഭിക്കും. 10 ലക്ഷം ടോക്കണുകള്‍ എന്ന് കണക്കെടുമ്പോള്‍ ദിവസം 5 ലക്ഷം, മാസം 1.5 കോടി, വര്‍ഷം 18 കോടി. നിസാര തുകയല്ല. ആപ് വികസനത്തിനും സംരക്ഷണത്തിനും വേണ്ടി വരുന്ന തുകയുടെ അനേക മടങ്ങാണിത്. ഒരു ആപ്പ് തുടങ്ങാന്‍ കൂടി വന്നാല്‍ 2 ലക്ഷം രൂപ ചെലവ് വരും. മെയിന്റനന്‍സ് ചെലവ് ആയിരങ്ങളില്‍ ഒതുങ്ങിയേനെ. ആകെ മൊത്തം ടോട്ടല്‍ പുതിയൊരു അഴിമതി മണക്കുന്നുണ്ട്…വരും ദിവസങ്ങളില്‍ കണ്ടറിയാം, അല്ലെങ്കില്‍ കേട്ടറിയാം. അതേസമയം ആപ് നിര്‍മിക്കുന്ന ഫെയര്‍കോഡ് കമ്പനിക്ക് പിന്നില്‍ സിപിഎം സഹയാത്രികരാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.