
കോഴിക്കോട്: അടിയന്തിരമായി രക്തം ആവശ്യമുള്ള സമയത്ത് ദാതാവിനെ എളുപ്പം ലഭ്യമാക്കുന്നതിനായി തയ്യാറാക്കിയ ബ്ലഡ് ലൊകേറ്റര്‍ ആപ്പ് പുറത്തിറക്കി. ജി.പി.എസ് ലൊക്കേഷന്‍ അടിസ്ഥാനമാക്കി ആവശ്യക്കാരന് അടുത്തുള്ള വ്യക്തിയില്‍ തിന്നു തന്നെ രക്തം കണ്ടെത്താന്‍ സഹായകരമാകും എന്നതാണ് ആപ്പിന്റെ പ്രത്യേകത. നിലവില്‍ രകതദാനരംഗത്ത് സജീവമായ ക്ലബ്ബുകള്‍ക്കും സംഘടനകള്‍ക്കും ആപ്ലിക്കേഷനില്‍ തങ്ങളുടെ കമ്മ്യൂണിറ്റി തുടങ്ങാനും അതില്‍ അംഗങ്ങളെ ചേര്‍ക്കാനുമുള്ള സൗകര്യമുണ്ടെന്നതാണ് ബ്ലഡ് ലൊക്കേറ്ററിന്റെ ഏറ്റവും വലിയ ഗുണം. തിരൂരങ്ങാടി സ്വദേശികളായ മുഹമ്മദ് അദ്‌നാന്‍, ആസിഫ്, നൗഫല്‍ എന്നീ സംരംഭകരാണ് ആപ്പ് വികസിപ്പിച്ചത്. കോവിഡ് പ്രൊട്ടോക്കോള്‍ അനുസരിച്ച് പാണക്കാട് നടന്ന ആപ്പ് ലോഞ്ചിംഗ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, സെക്രട്ടറി മുജീബ് കാടേരി, മലപ്പുറം ജില്ല യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി കെ.ടി അഷ്‌റഫ്, മുഹമ്മദ് അദ്‌നാന്‍ സംബന്ധിച്ചു. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ കമ്മ്യൂണിറ്റിയും, കൂടാതെ യൂത്ത് ലീഗ് ജില്ലാമണ്ഡലം കമ്മിറ്റികളും അതത് കമ്മ്യൂണിറ്റികള്‍ രൂപീകരിക്കുകയും അംഗങ്ങളെ ചേര്‍ക്കുകയും ചെയ്യേണ്ടതാണെന്ന് നേതാക്കള്‍ അറിയിച്ചു. ആഹീീറഘീരമീേൃ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം സംഘടനയുടെ വിവരങ്ങള്‍ മെ്‌ലീഹശളല@ഴാശഹ.രീാ എന്ന ഐഡിയിലേക്ക് മെയില്‍ ചെയ്താല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. നിലവില്‍ അിറൃീശറ പ്ലാറ്റ്‌ഫോമിലാണ് അപ്ലിക്കേഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ശഛട വേര്‍ഷന്‍ ഉടന്‍ ആപ്പ്‌സ്‌റ്റോറില്‍ ലഭിക്കും.