മലയാളികളെ ജിദ്ദ എയര്‍പോര്‍ട്ടിലെത്തിച്ച് മക്ക കെ.എം.സി.സി

18
മക്കയില്‍ നിന്നും ജിദ്ദയിലേക്ക് പുറപ്പെടുന്ന ബസ്സിനുള്ള സഊദി ഗവണ്‍മെന്റിന്റെ യാത്രാഅനുമതി പത്രം മക്ക കെഎം സി സി പ്രസിഡന്റ് കുഞ്ഞുമോന്‍കാക്കിയ കൈമാറുന്നു.

മക്ക: ലോക്ക് ഡൗണ്‍മൂലം യാത്ര ചെയ്യനാവാതെ ബുദ്ധിമുട്ടിയ മക്കയിലെ മലയാളികളെ മക്ക കെഎംസിസി ഇടപെട്ട് പ്രത്യേകം തയ്യറാക്കിയ വാഹനത്തില്‍ സൗജന്യമായി ജിദ്ദ എയര്‍പോര്‍ട്ടില്‍ എത്തിച്ചു. കേരളത്തിലെക്ക് ബുധനാഴ്ച യാത്രനുമതി ലഭിച്ച മക്കയിലെ മലയാളികള്‍ കെഎംസിസി മക്ക സെന്റര്‍ കമ്മറ്റിയെ സമീപിക്കുകയായിരുന്നു. സഊദി ഗവണ്മെന്റിന്റെ പ്രത്യേക അനുമതി വാങ്ങിയ കെഎംസിസി ഇരുപതോളം വരുന്ന യാത്രക്കാരെ 11മണിയോടെ ജിദ്ദ കിങ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ടില്‍ എത്തിച്ചു. രാവിലെ എട്ടു മണിയോടെ മക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഗര്‍ഭിണികളും കുട്ടികളും പ്രായമായവരുമടക്കമുള്ള യാത്രക്കാരെ കെഎംസിസി വളണ്ടിയര്‍ സംഘീ സെന്റര്‍ കമ്മറ്റി ഓഫീസിനടുത്തെത്തിച്ചു അവിടെ നിന്നും പ്രത്ത്യേഗം തയ്യാറാക്കിയ ബസ്സിലാണ് ജിദ്ദ എയര്‍പോര്‍ട്ടില്‍ എത്തിച്ചത്. മക്ക കെഎംസിസി പ്രസിഡന്റ കുഞ്ഞുമോന്‍ കാക്കിയ, മുജീബ് പൂക്കോട്ടൂര്‍ ഹാരിസ് പെരുവള്ളൂര്‍ കുഞ്ഞാപ്പ പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ യാത്രക്കാരെ അനുഗമിച്ചു. നേരെത്തെ മക്കയില്‍ കെഎംസിസി വളണ്ടിയര്‍ ക്യാപ്റ്റന്‍ മുസ്തഫ മി ഞ്ഞക്കുളം, അമീര്‍ നെല്ലിക്കുത്ത്,മെയ്തീന്‍കുട്ടികുട്ടി കോഡൂര്‍, ശാഹുല്‍ മുവാറ്റുപുഴ തുടങ്ങിയവര്‍ യാത്രക്കാര്‍ക്ക് സഹായവുമായി എത്തിയിരുന്നു.