
കോഴിക്കോട്: മഴയെത്തും മുമ്പെ നാടും വീടും വൃത്തിയാക്കാം എന്ന പ്രമേയത്തില്‍ മുസ്്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി മഴക്കാല രോഗങ്ങളും പകര്‍ച്ചവ്യാധികളും തടയുന്നതിനായി സംസ്ഥാന വ്യാപകമായി നടത്തുന്ന ശുചീകരണ ക്യാമ്പയിനായ ത്രീ ഡേ മിഷന്റെ ഭാഗായി പൊതുഇടങ്ങള്‍ ശുചീകരിച്ചു. കാമ്പയിന്റ് ആദ്യദിനമായ ഇന്നലെ വീടും പരിസരവുമായിരുന്നു ശുചീകരിച്ചത്. പൊതുഇടങ്ങള്‍ വൃത്തിയാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം കലക്രേടറ്റിന്റെ പ്രധാന കവാടവും പരിസരവും വൃത്തിയാക്കാന്‍ നേതൃത്വം നല്കി മുസ് ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലക്കുട്ടി നിര്‍വ്വഹിച്ചു. ശുചീകരണ പ്രവര്‍ത്തനത്തിന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, വൈസ് പ്രസിഡന്റ് ഫൈസല്‍ ബാഫഖി തങ്ങള്‍, സെക്രട്ടറി മുജീബ് കാടേരി, ജില്ല പ്രസിഡന്റ് അന്‍വര്‍ മുള്ളംമ്പാറ, ജനറല്‍ സെക്രട്ടറി കെ.ടി അഷ്റഫ്, കെ.എന്‍ ഷാനവാസ്, അഷ്റഫ് പാറച്ചോടന്‍ നേതൃത്വം നല്കി.
സംസ്ഥാനത്തുടനീളം ജില്ല,മണ്ഡലം,പഞ്ചായത്ത് കമ്മറ്റികളുടെ നേതൃത്വത്തില്‍ പൊതുവിദ്യാലയങ്ങള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ബസ്സ് സ്റ്റാന്റുകള്‍, കവലകള്‍, പൊതുകിണറുകള്‍ എന്നിവ ശുചീകരിച്ചു. വിവിധയിടങ്ങളില്‍ രാഷ്ട്രീയ ഭേദമന്യേ പൊതുജനങ്ങളും ശുചീകരണ പ്രവര്‍ത്തികളില്‍ പങ്കാളികളായി. കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റി ചെറൂപ്പ ഹെല്‍ത്ത് സെന്ററില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് നിര്‍വ്വഹിച്ചു തിരുവേഗപ്പുറ പഞ്ചായത്ത് കമ്മറ്റി വെസ്റ്റ് കൈപ്പുറത്ത് നടത്തിയ ശുചീകരണ പ്രവര്‍ത്തി ട്രഷറര്‍ എം.എ സമദും്, എലത്തൂര്‍ നിയോജക മണ്ഡലം പൂനൂര് പുഴയില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തികള്‍ സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരവും ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി. ഇസ്മായില്‍ മാനന്തവാടി നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പനമരം സര്‍ക്കാര്‍ ആശുപത്രി ശുചീകരണം ഉദ്ഘാടനം ചെയ്തു. പി.കെ സുബൈര്‍ മുക്കോല ശാഖ യൂത്തലീഗ് കമ്മറ്റി ശാഖയില്‍ നടത്തിയ ശൂചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. പി.എ അബ്ദുള്‍ കരീം തൃശ്ശൂര്‍ ജില്ല കമ്മറ്റി കെ.എസ്.ആര്.ടി.സി ബസ്സ്സ്റ്റാന്റില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തിയില്‍ സംബന്ധിച്ചു. സംസ്ഥാന സെക്രട്ടറിമാരായ പി.ജി മുഹമ്മദ് കൊടിയത്തൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം ചെറുവാടി ടൗണ്‍ ശുചീകണത്തിന് നേതൃത്വം നല്കി നിര്‍വ്വഹിച്ചു. കെ.എസ് സിയാദ് ഇരുമ്പുപാലം ടൗണ്‍ പരിസരങ്ങള്‍ ശുചീകരണത്തിന് നേതൃത്വം നല്കി. ആഷിക്ക് ചെലവൂര്‍ കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലം കമ്മറ്റി വെള്ളിമാടുകുന്ന് ടൗണില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തികള്‍ ഉദ്ഘാടനം ചെയ്തു. വി.വി മുഹമ്മദലി കല്ലാച്ചി ടൗണില്‍ നട്ന്ന ശുചീകരണ പ്രവര്‍ത്തികളില്‍ സംബന്ധിച്ചു. എ.കെ.എം അഷറഫ് മഞ്ചേശ്വരം മണ്ഡലം കമ്മറ്റി ഗവണ്മെന്റ് ഹോസ്പിറ്റലില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തികള്‍ ഉ്ദ്ഘാടനം ചെയ്തു.