ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 1602 കേസുകളും 44 മരണവും
മുംബൈ: രാജ്യത്തെ കോവിഡ് ഹോട്ട്സ്പോട്ടായ മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം പിന്നിട്ടു. ഇന്നലെ 44 പേര് കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്ത് കോവിഡിന് കീഴടങ്ങിയവരുടെ എണ്ണം 1019 ആയി.
1602 പുതിയ കേസുകളും ഇന്നലെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 27,524 ആയി. 6059 പേരാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് മുക്തരായത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തലസ്ഥാനമായ മുംബൈയില്‍ കോവിഡ് ബാധിതരുടെ എണ്ണം 16,254 ആയി. 620 പേരാണ് മുംബൈയില്‍ മരിച്ചത്.
അതേ സമയം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയില്‍ കോവിഡ് രോഗികളുടെ എണ്ണം 1035 ആയി. 40 പേരാണ് ഇതുവരെ ധാരാവിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഏപ്രില്‍ ഒിനാണ് ധാരാവിയില്‍ ആദ്യമായി കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. 42 ദിവസങ്ങള്‍ക്കുള്ളിലാണ് കേസുകളുടെ എണ്ണം 1000 കടത്. മഹാരാഷ്ട്രക്കു പിന്നില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഗുജറാത്തില്‍ ഇന്നലെ 324 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം 9,592 ആയി. 586 പേരാണ് ഗുജറാത്തില്‍ കോവിഡ് ബാധിച്ച് മരിച്ചത്. മധ്യപ്രദേശില്‍ 152 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ് കേസുകളുടെ എണ്ണം 4312 ആയി. 189 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
ഡല്‍ഹിയിലും കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധന. 24 മണിക്കൂറിനിടെ 472 പുതിയ കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കൂടുതല്‍ കേസുകളാണ് ഇത്. ഇതോടെ ഡല്‍ഹിയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 8,470 ആയി.
24 മണിക്കൂറിനിടെ 187 പേര് രോഗമമുക്തി നേടി. ഇതുവരം 3,045 പേരാണ് രോഗമുക്തി നേടി ഡല്‍ഹിയില്‍ ആശുപത്രി വിട്ടത്. 115 പേര് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടതായും ഡല്‍ഹി സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഡല്‍ഹിയില്‍ ഇന്ന് പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ ഡല്‍ഹി പൊലീസ് സ്റ്റേഷന് ഹൗസ് ഓഫീസറും ഉള്‍പ്പെടുന്നു. അഞ്ചോളം പൊലീസ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലാണ്.