മഹാരാഷ്ട്രയില്‍ 44,582 കോവിഡ് രോഗികള്‍
14,0000 കടന്ന് തമിഴ്നാട്
മുംബൈ/ ചെന്നൈ: രാജ്യത്തെ കോവിഡ് ഹോട്ട്സ്പോട്ടായ മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1500 പിന്നിട്ടു. ഇന്നലെ 63 പേര് കൂടി കോവിഡിന് കീഴടങ്ങിയതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1517 ആയി. ഇന്നലെ മാത്രം സംസ്ഥാനത്ത് 2940 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 44,582 ആയി ഉയര്‍ന്നു. ഒരു ദിവസത്തിനിടെ ഇത്രയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമായാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മഹാരാഷ്ട്രയില്‍ 6000 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ തലസ്ഥാനമായ മുംബൈയിലാണ് ഏറ്റവും കൂടുതല്‍ കേസുകളും, മരണവും റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയില്‍ കോവിഡ് ബാധിതരുടെ എണ്ണം 27,251 ആയി.
909 പേരാണ് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവിയില്‍ ഇന്നലെ 53 പുതിയ കേസുകളും ഒരു മരണവും കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ധാരാവിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1478 ആയി. 57 പേരാണ് ധാരാവിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്.
അതേ സമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ടാമത്തെ സംസ്ഥാനമായ തമിഴ്നാട്ടില്‍ 24 മണിക്കൂറിനിടെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. ഇന്നലെ പുതുതായി 786 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 14,753 ആയി. സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് 750ന് മുകളില്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്നത്. നാല് പേരാണ് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 98 ആയി ഉയര്‍ന്നു. ഇന്നലെ സ്ഥിരീകരിച്ച രോഗികളില്‍ 520 പേരും ചെന്നൈയിലാണ്.
ഇതോടെ ചെന്നൈയില്‍ കോവിഡ് രോഗികളുടെ എണ്ണം 8,986 ആയി. 94 മരണങ്ങളില്‍ 67 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത് ചെന്നൈയിലാണ്. 7534 ആക്ടീവ് കേസുകളാണ് നിലവില്‍ തമിഴ്നാട്ടിലുള്ളത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 66 പേര് മഹാരാഷ്ട്രയില്‍ നിന്നും 13 പേര് ഡല്‍ഹിയില്‍ നിന്നും 6 പേര് ബംഗാളില്‍ നിന്നും രണ്ട് പേര് യു.പിയില്‍ നിന്നും ഓരോരുത്തര് വീതം ഗുജറാത്ത്, മധ്യപ്രദേശ്. ഒഡീഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങി എത്തിയവരാണ്. ഒരാള്‍ ഫിലീപ്പിന്‍സില്‍ നിന്നും എത്തിയ തമിഴ്നാട് സ്വദേശിയുമാണ്. സംസ്ഥാനത്ത് ഇതുവരെ 3,67,939 പേരെ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. അതേ സമയം അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ 138 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ സംസ്ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം 1743 ആയി. ഇതില്‍ 1104 ആക്ടീവ് കേസുകളാണ്. 41 മരണവും സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശില്‍ 45 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ് രോഗികളുടെ എണ്ണം 2647 ആയി. 1709 പേര് ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. 53 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തെലങ്കാനയില്‍ 45 മരണം റിപ്പോര്‍ട്ട് ചെയ്തു. 1751 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. തെലങ്കാനയില്‍ 1035 പേര് ഇതിനോടകം തന്നെ രോഗമുക്തി നേടിയിട്ടുണ്ട്.