മുസ്്ലിംലീഗ് തീരദേശ റിലീഫിന് തുടക്കമായി

50
മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ തീരദേശ റിലീഫിന്റെ ഉദ്ഘാടനം പാണക്കാട്ട് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു

മലപ്പുറം: മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ തീരദേശ റിലീഫിന് തുടക്കമായി. പാണക്കാട് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. തീരദേശ പഞ്ചായത്തുകളിലും അട്ടപ്പാടി വയനാട് തോട്ടം മേഖലകളിലും ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ക്കാണ് ഇത്തവണയും റിലീഫ് കിറ്റ് വിതരണം ചെയ്യുന്നത്. മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പി.വി അബ്ദുല്‍ വഹാബ് എം.പി, ഡോ. എം.കെ മുനീര്‍, അഡ്വ. യു.എ. ലത്തീഫ്, യൂത്ത് ലീഗ് ദേശീയ ജന. സെക്രട്ടറി സി.കെ സുബൈര്‍, വൈസ് പ്രസിഡന്റ് അഡ്വ. ഫൈസല്‍ ബാബു പങ്കെടുത്തു. തീരദേശ മേഖലയായ താനൂര്‍ നിയോജക മണ്ഡലത്തിന് വേണ്ടി പ്രസിഡന്റ് മുത്തുകോയ തങ്ങള്‍, കെ. കുട്ടി അഹമ്മദ് കുട്ടി, എം.പി അഷ്‌റഫ്, നൂഹ് കരിങ്കപ്പാറ എന്നിവരും, തിരൂരങ്ങാടി നിയോജക മണ്ഡലത്തിന് വേണ്ടി പി.എസ്.എച്ച് തങ്ങള്‍, ഉമര്‍ ഒട്ടുമ്മല്‍, കോഴിക്കോട് സിറ്റിക്ക് വേണ്ടി ഡോ. എം.കെ മുനീര്‍ എന്നിവരും വയനാട് ജില്ലക്ക് വേണ്ടി മുസ്്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ കരീം എന്നിവരും ഏറ്റുവാങ്ങി.