റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പില്‍ കോവിഡ്; ലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍ ആശങ്കയില്‍

22
ബംഗ്ലാദേശിലെ കോക്‌സ് ബസാറിലെ കുട്ടുപലോംഗ് അഭയാര്‍ഥി ക്യാമ്പില്‍ ഭക്ഷ്യ വസ്തുക്കള്‍ വാങ്ങാനായി നില്‍ക്കുന്നവര്‍

കോക്‌സസ് ബസാര്‍ (ബംഗ്ലാദേശ്): ലക്ഷക്കണക്കിന് റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ താമസകേന്ദ്രമായ തെക്കന്‍ ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്പില്‍ കോവിഡ്-19 സ്ഥിരീകരിച്ചു. ആദ്യമായാണ് റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പില്‍ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. അഭയാര്‍ഥി ക്യാമ്പുകളില്‍ കോവിഡ എത്തിയാല്‍ ലക്ഷക്കണക്കിന് വരുന്ന റോഹിങ്ക്യകളുടെ സ്?ഥിതി കൂടുതല്‍ ദയനീയമാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കിയിരുന്നു. കോവിഡ് സ്ഥിരീകരിച്ച രണ്ടുപേരെ ഐസൊലേഷനില്‍ പാര്‍പ്പിച്ചിരിക്കയാണ്. ബംഗ്ലാദേശില്‍ 18,863 പേര്‍ കോവിഡ് ബാധിതരാണ്. 283 പേര്‍ മരിക്കുകയും ചെയ്തു.
രോഗവ്യാപനം തടയാന്‍ മാര്‍ച്ച് 26 മുതല്‍ ലോക്ഡൗണിലാണ് രാജ്യം. ഏപ്രിലില്‍ കോക്‌സസ് ബസാറില്‍ രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലയില്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിരുന്നു. ക്യാമ്പുകളിലേക്കും മറ്റുമുള്ള ഗതാഗത സൗകര്യങ്ങള്‍ നിര്‍ത്തിവെച്ചു.
ക്യാമ്പുകളിലെ സന്നദ്ധ പ്രവര്‍ത്തകരുടെ എണ്ണം കുറക്കാന്‍ നിര്‍ദേശിച്ചു. ഏതാണ്ട് ലക്ഷത്തിനുമിടക്ക് റോഹിങ്ക്യകളാണ് മതിയായ സൗകര്യങ്ങള്‍ പോലുമില്ലാതെ കോക്‌സസ് ബസാറിലെ ക്യാമ്പുകളില്‍ തിങ്ങിപ്പാര്‍ക്കുന്നത്.
മേഖലയില്‍ കര്‍ശനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വീടുകളില്‍ നിന്നും പുറത്തേക്ക് ആരെയും വിടുന്നില്ലെന്നും തിരിച്ച് പുറത്ത് നിന്നും വരുന്നവരെയും അകത്തേക്ക് കയറ്റിവിടാത്ത രീതിയില്‍ നിയന്ത്രിച്ചിരിക്കുകയാണ്. രോഗിയെ പ്രത്യേക ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ മുഹ്ഫുസാര്‍ റഹ്്മാന്‍ പറഞ്ഞു. ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയതതോടെ ആരോഗ്യ രംഗത്തുള്ളവര്‍ ആശങ്കയിലാണ്. ഇതൊരു പേടി സ്വപ്‌നമായ വാര്‍ത്തയാണെന്ന് യു.എസില്‍ നിന്നുള്ള അഭയാര്‍ത്ഥി ഇന്റര്‍നാഷണലിന്റെ മുതിര്‍ന്ന അഭിഭാഷകന്‍ ഡാനിയേല്‍ സള്ളിവന്‍ പറഞ്ഞു.