
ട്രിപ്പോളി: ലിബിയന്‍ തലസ്ഥാന നഗരിയായ ട്രിപ്പോളിയില്‍ ആശുപത്രിക്കും പാര്‍പ്പിട സമുച്ചയങ്ങള്‍ക്കും നേരെ മിസൈല്‍ ആക്രമണം. സര്‍ക്കാരിനെതിരെ പട നയിക്കുന്ന കമാന്‍ഡര്‍ ഹലീഫ ഹഫ്താറിന്റെ സൈന്യമാണ് അക്രമണം നടത്തിയത്. 14 പേര്‍ക്ക് പരിക്കേറ്റ അക്രമത്തിന്റെ ലക്ഷ്യം സര്‍ക്കാര്‍ സൈനികരെയായിരുന്നു. ആശുപത്രിയുടെ ചില ഭാഗങ്ങള്‍ തകരുകയും പരിക്കേറ്റവരില്‍ കുട്ടികളുമുണ്ടെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് അമിന്‍ അല്ഹഷ്മി പറഞ്ഞു. ഹഫ്താറിന്റെ നേതൃത്വത്തിലുള്ള ലിബിയന്‍ നാഷണല്‍ ആര്‍മി എന്ന പേരില്‍ അറിയപ്പെടുന്ന പോരാളികള്‍ ട്രിപ്പോളിയെ ജി.എന്‍.എ യില്‍ നിന്നും പിടിച്ചെടുക്കാന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതുവരെയുണ്ടായ അക്രമണത്തില്‍ ആയിരത്തോളം പേര്‍ക്കാണ് ജീവന് നഷ്ടമായത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ അക്രമം അവസാനിപ്പിക്കാന്‍ പോരാളികളോട് യു.എന്നിന്റെ നേതൃത്വത്തില്‍ ആവശ്യപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് അക്രമണം.