വാഷിംങ്ടണ്‍/മോസ്‌കോ: ലോകത്ത് കോവിഡ് മഹാമാരിയില്‍ ജീവന്‍ നഷ്ടമായവരുടെ എണ്ണം 3,35,631 ആയി ഉയന്നു. 52,32,384 പേര്‍ക്കാണ് ലോകത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇത്‌വരെ ലോത്ത് 21,04,017 പേര്‍ രോഗമുക്തരാവുകയും ചെയ്തു. ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ മരണം 96,432 ആയി. റഷ്യ, ബ്രസീല്‍, സ്പെയിന്‍ എന്നിവിടങ്ങളിലും സ്ഥിതി സങ്കീര്‍ണമാണ്. റഷ്യയില്‍ ഇന്നലെ മാത്രം 8,894 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,26,448 ആയി. ഇന്നലെ മാത്രം 150 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള രണ്ടാമത്തെ രാജ്യമാണ് റഷ്യ. ബ്രസീലിലും രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഉണ്ടായത്. ഏറ്റവും കൂടുതല്‍ രോഗികളും മരണവും റിപ്പോര്‍ട്ട് ചെയ്ത അമേരിക്കയില്‍ രോഗികളുടെ എണ്ണം 16.23 ലക്ഷമായി ഉയര്‍ന്നു. രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തുന്ന ബ്രസീലില്‍ സ്ഥിതിഗതികള്‍ അതീവ സങ്കീര്‍ണമായി തുടരുകയാണ്.ആശങ്കകള്‍ ഏറെക്കുറെ അവസാനിച്ചതായി വിലയിരുത്തിയ ഇറ്റലി ജൂണ്‍ മൂന്ന് മുതല്‍ ഗതാഗതത്തിന് ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും നീക്കുമെന്ന് വ്യക്തമാക്കി. സ്‌പെയിന്‍ തലസ്ഥാനമായ മാഡ്രിഡില്‍ തിങ്കളാഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ നീക്കിത്തുടങ്ങും. ബ്രിട്ടനിലും മരണ സംഖ്യ ഉയരുകയാണ്. 351 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രിട്ടനില്‍ മരണപ്പെട്ടത്.