ലോക്ക്ഡൗണ്‍ മൂന്നാംഘട്ടം ഇന്നു മുതല്‍; കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍

ഇനി മൂന്ന് സോണുകള്‍
റെഡ് സോണ്‍/കണ്ടെയ്ന്‍മെന്റ് ഏരിയ
രോഗവ്യാപനവും രോഗ ഇരട്ടിപ്പും കൂടുതലുള്ള ജില്ലകള്‍. കാര്യമായ ഇളവുകള്‍ ലഭിക്കില്ല.
ഓറഞ്ച് സോണ്‍
ഒറ്റപ്പെട്ട കോവിഡ് കേസുകള്‍ മാത്രമുള്ള ജില്ലകള്‍. വ്യവസ്ഥകള്‍ക്ക് വിധേയമായി ഇളവുകള്‍.
ഗ്രീന്‍ സോണ്‍
21 ദിവസത്തിനിടെ ഒറ്റ കോവിഡ് കേസുകളുമില്ലാത്ത ജില്ലകള്‍. ഓറഞ്ച് സോണിന് അനുവദിച്ച എല്ലാ ഇളവുകളും ്ഗ്രീന്‍സോണിലും ലഭിക്കും. ഇതിനു പുറമെ അതത് ജില്ലക്കകത്ത് പൊതുഗതാഗതം ഉള്‍പ്പെടെ അനുവദിക്കും. അന്തര്‍ ജില്ലാ സര്‍വീസുകള്‍ ഉ്ണ്ടാവില്ല.
മൂന്നാംഘട്ടത്തിലും
ഒരു സോണിലും
അനുമതിയില്ലാത്തത്
റെയില്‍, മെട്രോ, വ്യോമ യാത്രകള്‍.
റോഡ് മാര്‍ഗമുള്ള അന്തര്‍ സംസ്ഥാന യാത്രകള്‍
സ്‌കൂളുകള്‍, കോളജുകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍ എന്നിവ തുറന്നു പ്രവര്‍ത്തിപ്പിക്കാനാവില്ല
ഹോട്ടലുകള്‍, റസ്റ്റാറന്റുകള്‍ എന്നിവ അനുവദിക്കില്ല, പാര്‍സല്‍- ഹോം ഡെലിവറി സര്‍വീസ് മാത്രം
സിനിമാ തിയേറ്ററുകള്‍, മാളുകള്‍, ജിംനേഷ്യം സെന്ററുകള്‍, സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍
സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക ഒത്തുചേരല്‍
സംഘം ചേര്‍ന്നുള്ള മതപരമായ ആരാധനകള്‍, ആചാരങ്ങള്‍, ഒത്തുചേരലുകള്‍,
രാത്രി ഏഴ് മണി മുതല്‍ രാവിലെ ഏഴ് വരെ അടിയന്തര കാര്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങുന്നത് തടയും(ഇതിനായി ജില്ലാ ഭരണകൂടങ്ങള്‍ സി.ആര്‍.പി.സി 144 പ്രഖ്യാപിക്കണം).
65 വയസ്സിനു മുകളിലുള്ളവര്‍, 10 വയസ്സിനു താഴെയുള്ളവര്‍,ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്.
റെഡ് സോണില്‍ മാത്രം നിരോധനമുള്ളത്
സൈക്കിള്‍ റിക്ഷകള്‍, ഓട്ടോ റിക്ഷകള്‍
ടാക്‌സികള്‍, ക്യാബ് സര്‍വീസുകള്‍
ബസുകളുടെ അന്തര്‍ ജില്ലാ, ജില്ലാന്തര സര്‍വീസുകള്‍
ബാര്‍ബര്‍ ഷോപ്പുകള്‍, സ്പാകള്‍, സലൂണുകള്‍
റെഡ്് സോണില്‍ അനുമതി
അനുവദനീയമായ ആവശ്യങ്ങള്‍ക്ക് ഇരു ചക്ര വാഹനങ്ങളില്‍ ഒരാള്‍ക്കും നാലുചക്ര വാഹനങ്ങളില്‍ രണ്ടുപേര്‍ക്കും യാത്ര ചെയ്യാം
വ്യവസായ സ്ഥാപനങ്ങള്‍, സ്‌പെഷ്യല്‍ ഇക്കണോമിക് സോണുകള്‍, കയറ്റുമതി -അനുബന്ധ വ്യവസായം, ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പുകള്‍ എന്നിവ പ്രവര്‍ത്തിക്കാം
മരുന്നും ഭക്ഷ്യ ഉത്പന്നങ്ങളും ഉള്‍പ്പെടെ അവശ്യ സാധനങ്ങളും അവയുടെ അസംസ്‌കൃത ഉത്പന്നങ്ങളും നിര്‍മ്മിക്കുന്ന കേന്ദ്രങ്ങള്‍
നഗര മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ നിര്‍മ്മാണ പ്രവൃത്തികള്‍
അവശ്യ വസ്തുകളും അല്ലാത്തവയും വില്‍ക്കുന്ന എല്ലാ കടകളും. അതസമയം മാളുകള്‍, മാര്‍ക്കറ്റുകള്‍, മാര്‍ക്കറ്റ് കോംപ്ലക്‌സുകള്‍ എന്നിവിടങ്ങളില്‍ അവശ്യ വസ്തുക്കള്‍ മാത്രം വില്‍ക്കുന്നവക്ക് അനുമതി
ഗ്രാമീണ മേഖലയിലെ എല്ലാ വ്യവസായ സംരംഭങ്ങള്‍ക്കും ഫുഡ് പ്രോസസിങ് യൂണിറ്റുകള്‍ക്കും പ്രവര്‍ത്തിക്കാം. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആരംഭിക്കാം.
ഗ്രാമീണ മേഖലയിലെ ഷോപ്പിങ് മാളുകള്‍ ഒഴികെയുള്ള എല്ലാ ഷോപ്പുകളും.
കാര്‍ഷിക അനുബന്ധമായ എല്ലാ ജോലികളും സ്ഥാപനങ്ങളും ഷോപ്പുകളും
മൃഗസംരക്ഷണം, ഫിഷറീസ്, അനുബന്ധ മേഖലകള്‍
തോട്ടം മേഖലയും അനുബന്ധ ഉത്പന്ന നിര്‍മ്മാണകേന്ദ്രങ്ങളും
അനാഥ, അഗതി മന്ദിരങ്ങളും വയോജനസംരക്ഷണ കേന്ദ്രങ്ങളും
അങ്കണവാടികള്‍
ടെലികമ്മ്യൂണിക്കേഷന്‍, ഇന്റര്‍നെറ്റ്, കൊറിയര്‍, പാഴ്‌സല്‍
സ്വകാര്യ കമ്പനികള്‍ക്ക് 33ശതമാനം ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കാം
എല്ലാസര്‍ക്കാര്‍ ഓഫീസുകള്‍ക്കും 33 ശതമാനംജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കാം
തനിച്ചുനില്‍ക്കുന്നഎല്ലാ വ്യാപാര സ്ഥാപനങ്ങളും
ആരോഗ്യം,പൊലീസ്,അഗ്നിശമനസേന തുടങ്ങി അവശ്യ സര്‍വീസില്‍ വരുന്ന എല്ലാസ്ഥാപനങ്ങളും
പ്രിന്റ്, ഇലക്ട്രോണിക് മീഡിയ, ഐ.ടി മേഖലയും ഐ.ടി അനുബന്ധ സ്ഥാപനങ്ങളും.
ഓറഞ്ച് സോണില്‍
റെഡ് സോണില്‍ അനുമതിയുള്ള എല്ലാം
ഡ്രൈവര്‍ക്ക് പുറമെ ഒരു യാത്രക്കാരനെ വച്ച് എല്ലാ ടാക്‌സി സര്‍വീസുകളും
അനുവദനീയമായ ആവശ്യങ്ങള്‍ക്ക് ജില്ലാന്തര യാത്രകള്‍
നാലുചക്ര വാഹനങ്ങളില്‍ ഡ്രൈവര്‍ക്കു പുറമെ രണ്ടു യാത്രക്കാര്‍. ഇരു ചക്ര വാഹനങ്ങളില്‍ രണ്ടുപേര്‍ക്ക് യാത്ര ചെയ്യാം
ഗ്രീന്‍ സോണില്‍
റെഡ് സോണിലും ഓറഞ്ച് സോണിലും അനുവദിച്ചിട്ടുള്ള എല്ലാം
സീറ്റിങ് കപാസിറ്റിയുടെ 50 ശതമാനം യാത്രക്കാരുമായി ബസുകള്‍ക്ക് സര്‍വീസ് നടത്താം
നിര്‍ബന്ധമായും പാലിക്കേണ്ടവ
മാസ്‌ക് ധരിക്കണം
ജോലി സ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കണം
കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ തെര്‍മല്‍ സ്‌കാനറുകളും ഹാന്റ് വാഷ് സാനിറ്റൈസറുകളും എന്‍ട്രി, എക്‌സിറ്റ് പോയിന്റുകളില്‍ കൂടിച്ചേരാതെയും സ്പര്‍ശിക്കാതെയും കടന്നുപോകാനുള്ള സൗകര്യം
ജോലി സ്ഥലവും കൂടുതല്‍ ആളുകള്‍ കടന്നുപോകുന്ന ഡോറുകള്‍, സ്പര്‍ശിക്കാന്‍ സാധ്യതയുള്ള ഹാന്റിലുകള്‍ എന്നിവയും നിരന്തരം അണുമുക്തമാക്കണം.
പൊതു-സ്വകാര്യ മേഖലകളിലെ മുഴുവന്‍ തൊഴിലാളികളും ആരോഗ്യ സേതു മൊബൈല്‍ ആപ് ഡൗണ്‍ലോഡ്‌ചെയ്ത് ഉപയോഗിക്കണം