ഡയാലിസിസ് കിറ്റും, മരുന്നുകളും നല്കി
കല്‍പ്പറ്റ: കോവിഡ് വ്യാപനം കാരണം ഏര്‍പ്പെടുത്തിയ ലോക് ഡൗണ്‍ കാരണം പ്രയാസമനുവഭിക്കുന്നവര്ക്കായി രാഹുല്‍ ഗാന്ധി എം.പി സ്വന്തം നിലയ്ക്ക് കിഡ്നി മാറ്റിവെച്ചവര്‍ക്കും ലിവര്‍ മാറ്റി വെച്ചവര്‍ക്കും മുള്ള മരുന്ന് കിറ്റുകള്‍ ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്കുള്ള ഡയാലിസിസ് കിറ്റ് എന്നിവ വിതരണത്തിനെത്തി.
മരുന്നുകള്‍ രോഗികളുടെ വീട്ടില്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഉടന്‍ എത്തിക്കും.
ജില്ലയില്‍ കോവിഡ് വ്യാപനം തടയുന്നത്തിനായി തെര്‍മല്‍ സ്ക്കാനറുകള്‍ സാനിറ്ററേസര്‍ മാസ്ക്കുകള്‍ എന്നിവയും മുഴുവന്‍ പഞ്ചായത്തുകളിലെയും കമ്മ്യൂണിറ്റി കിച്ചണിലേക്ക് അരിയും പലചരക്ക് സാധനങ്ങളും രാഹുല്‍ ഗാന്ധി എം.പി സ്വന്തം നിലക്ക് എത്തിച്ച് നല്‍കിയിരുന്നു. കൂടാതെ തന്റെ പ്രദേശിക വികസന ഫണ്ടില്‍ നിന്നും 2 കോടി എഴുപത് ലക്ഷത്തി അറുപതിനായിരം രൂപയും രാഹുല്‍ ഗാന്ധിയുടെ അഭ്യര്‍ത്ഥന പ്രകാരം രാജ്യസഭാ എം.പി കുമാര്‍ കേത്കര്‍ മുഖേന സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആസ്പത്രിക്ക് 25 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.