വാഹനമുള്ളവര്‍ മാത്രം നാട്ടില്‍ വന്നാല്‍ മതിയെന്ന സര്‍ക്കാര്‍ നിലപാട് അപഹാസ്യം: കുഞ്ഞാലിക്കുട്ടി

4

മലപ്പുറം: സ്വന്തം വാഹനമുള്ളവര്‍ മാത്രം കേരളത്തില്‍ വന്നാല്‍ മതിയെന്ന സര്‍ക്കാര്‍ നിലപാട് അപഹാസ്യമാണെന്ന് മുസ് ലം ലീഗ് ദേശിയ ജന. സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മറ്റു സംസ്ഥാനങ്ങളുടെ സഹായത്തോടെ കേരളീയര്‍ അതിര്‍ത്തിയിലെത്തുന്നുണ്ട്. എന്നാല്‍ അവരെ ജന്മനാട്ടിലേക്ക് എത്തിക്കുക എന്ന ഉത്തരാവാദിത്വം ഏറ്റെടുക്കാന്‍ കേരള സര്‍ക്കാര്‍ തയാറാല്ല എന്നത് അത്ഭുതപ്പെടുത്തുന്നതാണ്. എല്ലാ നിയമങ്ങളും നടപടി ക്രമങ്ങളും പാലിച്ച് വാഹനമില്ലാത്തവരെ നാട്ടിലെത്തിക്കാന്‍ അവസരമുണ്ടാക്കണം. ഇതിനായി കെ.എസ്.ആര്‍.ടി.സി ഏര്‍പ്പെടുത്തണം. അതിര്‍ത്തിയില്‍ ജനങ്ങള്‍ തിങ്ങിക്കൂടുന്ന അവസ്ഥ വലിയ അപകടങ്ങള്‍ക്ക് കാരണമാകും. സര്‍ക്കാര്‍ ഗൗരവ പൂര്‍വം കാര്യങ്ങളെ സമീപിച്ച് ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ സൗകര്യമൊരുക്കണം. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രിയോടും ട്ട വകുപ്പുകളോടും ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.