ഇന്ന് വേങ്ങര മണ്ഡലം; വൈകീട്ട് അഞ്ചിന് കെ.എം.സി.സി നെറ്റ് സോണില്‍ ലൈവ്
മലപ്പുറം: മുസ്ലിംയൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ റമസാന്‍ ഓണ്‍ ലൈന്‍ കാമ്പയിന് ‘വെളിച്ചം തേടി ഗുരുസന്നിധിയില്‍’ 14ാം ദിവസം ഇന്ന് വേങ്ങര മണ്ഡലത്തില്‍ നടക്കും. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ബോധനം നടത്തും. ശരീഫ് കുറ്റൂര്‍, പി.കെ അസ്ലു, ടി. അബ്ദുല്‍ ഹഖ് പ്രസംഗിക്കും. വൈകീട്ട് 5 മണിക്ക് കെ.എം.സി.സി നെറ്റ്സോണ് ലൈവ് ഫേസ് ബുക്ക് പേജില്‍ സംപ്രേഷണം ചെയ്യും.