ജോര്‍ജ്ജ് ഫ്ളോയിഡ് വധം: യു.എസ് കത്തുന്നു
ന്യൂയോര്‍ക്ക്: ജോര്‍ജ്ജ് #ോയിഡ് വധത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ണ വിവേചനത്തിനെതിരെ അമേരിക്കയില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം കൂടുതല്‍ തെരുവുകളിലേക്ക് വ്യാപിക്കുന്നു. ന്യൂയോര്‍ക്കിനു പുറമെ അറ്റ്ലാന്റ, പോര്‍ട്ട്ലാന്റ് തുടങ്ങിയ നഗരങ്ങളിലും ജനം പ്രതിഷേധവുമായി തെരുവിലിറങ്ങി. സ്ഥിതിഗതികള്‍ വഷളായതോയെ വൈറ്റ്ഹൗസ് തല്‍ക്കാലത്തേക്ക് അടച്ചുപൂട്ടി. സംഘര്ഷക്കാര്ക്കുനേരെയുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
46കാരനായ #ോയിഡിനെ മിനിയാപോളിസിലെ പൊലീസ് ഉദ്യോഗസ്ഥന് നിലത്ത് കമഴ്ത്തിക്കിടത്തി കാല്‍മുട്ടുകൊണ്ട് കഴുത്തുഞെരിച്ചു കൊല്ലുന്നതിന്റെ വീഡിയോ ദൃശ്യമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ശ്വാസം മുട്ടുന്നുവെന്ന് ഫ്ളോയിഡ് കരഞ്ഞു പറയുന്നതും അയാള്‍ മരിച്ചുപോകുമെന്ന് മറ്റൊരു ഓഫീസര്‍ പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കറുത്തവര്‍ഗക്കാര്‍ക്കെതിരെ യു.എസിലെങ്ങും തുടരുന്ന വംശീയാധിക്ഷേപത്തിന്റെ ഉദാഹരണമായി മിനിയാപോളിസില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടതോടെയാണ് ജനം തെരുവിലിറങ്ങിയത്. എനിക്ക് ശ്വാസം മുട്ടുന്നുവെന്ന മുദ്രാവാക്യവുമായി തുടങ്ങിയ പ്രതിഷേധം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.
സംഭവത്തില്‍ 44കാരനായ പൊലീസ് ഓഫീസര്‍ ഡെറക് ചോവിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കുകയും ഇയാളെ സര്‍വീസില്‍നിന്ന് നീക്കുകയും ചെയ്തിട്ടുണ്ട്. മറ്റ് മൂന്ന് പൊലീസ് ഓഫിസര്‍മാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഡെറക് ചോവിനെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. സംഘര്‍ഷത്തിലേക്ക് നീങ്ങരുതെന്നും കൊള്ളയും കൊള്ളിവെപ്പും അരുതെന്നുമുള്ള പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശം ജനം പാടെ തള്ളിക്കളഞ്ഞതായാണ് വിവരം. സംഭവത്തെ അപലപിക്കുന്നതായും #ോയിഡിന്റെ കുടുംബവുമായി സംസാരിച്ചിട്ടുണ്ടെന്നുമുള്ള ട്രംപിന്റെ വാദങ്ങളും പ്രതിഷേധക്കാര്‍ ചെവിക്കൊണ്ടിട്ടില്ല. സംഭവം നടന്ന മിനിയാപോളിസിലെ പൊലീസ് സ്റ്റേഷന് കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ തീവെച്ചിരുന്നു. ഇതിനു പിന്നാലെ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധക്കാരും പൊലീസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. നിരോധനാജ്ഞ ലംഘിച്ച് മിനിയാപോളിസിലും സെന്റ് പോളിലും തെരുവിലിറങ്ങിയ ജനം പൊലീസ് വാഹനങ്ങള്‍ അഗ്നിക്കിരയാക്കി.
സംഘര്‍ഷ ബാധിത സ്ഥലങ്ങളില്‍ പലയിടങ്ങളിലും പൊലീസിന് എത്തിച്ചേരാനായിട്ടില്ലെന്നാണ് വിവരം. സൈനിക സ്ഥാപനങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും സുരക്ഷ വര്‍ധിപ്പിക്കാ ന് പെന്റഗണ്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൈറ്റ്ഹൗസ് പരിസരത്തും എനിക്ക് ശ്വാസം മുട്ടുന്നുവെന്നെഴുതിയ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധക്കാര്‍ എത്തി. വെള്ളിയാഴ്ച രാത്രി മുഴുവന്‍ വൈറ്റ് ഹൗസ് പരിസരത്ത് തമ്പടിച്ച പ്രതിഷേധക്കാര്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടകുയം ചെയ്തു.
ഇതോടെയാണ് വൈറ്റ് ഹൗസിലേക്ക് പ്രവേശിക്കുന്നതിനും പുറത്തു കടക്കുന്നതിനുമുള്ള കവാടങ്ങള്‍ അടച്ചത്. അറ്റ്ലാന്റയിലാണ് പ്രതിഷേധം ഏറ്റവും രൂക്ഷം. ഇവിടെ നൂറു കണക്കിന് വാഹനങ്ങളാണ് പ്രതിഷേധക്കാര്‍ തീയിട്ടും അടിച്ചും തകര്‍ത്തത്. നിരവധി കെട്ടിടങ്ങളും തകര്‍ത്തിട്ടുണ്ട്. സി.എന്‍.എന്‍ ഓഫിസീനു മുന്നില്‍ മണിക്കൂറുകളായി സംഘര്‍ഷാവസ്ഥ തുടരുകയാണ്. അറ്റ്ലാന്റയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും ഫലം ചെയ്തിട്ടില്ല.