ശുചിത്വബോധമുള്ള യുവത്വം വളരണം: പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പൊതുബോധമായി മാറിയ യുവത്വമാണ് നന്മയുള്ള സമൂഹത്തിന്റെ ലക്ഷണമെന്ന് മുസ്‌ലിംലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ശുചിത്വ കാമ്പയിനായ ത്രി ഡേ മിഷന്‍ മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് ഭീതി പടരുന്നതിനിടയില്‍ മഴക്കാല രോഗങ്ങള്‍ കൂടി വരുന്നത് സ്ഥിതി കൂടുതല്‍ പ്രയാസകരമാക്കും. മുഴുവന്‍ യുവജന സംഘടനകളും യൂത്ത് ലീഗ് മാതൃകയില്‍ ഇത്തരം പൊതുനന്മയുള്ള കാമ്പയിനുകള്‍ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
മുസ്‌ലിംലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ മജീദ്, സംസ്ഥാന യൂത്ത്‌ലീഗ് വൈസ്പ്രസിഡന്റ് സയ്യിദ് ഫൈസല്‍ ബാഫഖി തങ്ങള്‍, സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി, ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ, ജന. സെക്രട്ടറി കെ.ടി അഷ്‌റഫ്, ജില്ലാ ഭാരവാഹികളായ ഷരീഫ് കുറ്റൂര്‍, മുസ്തഫ അബ്ദുല്‍ ലത്തീഫ്, എന്‍.കെ അഫ്‌സല്‍ റഹ്്മാന്‍, ബാവ വിസപ്പടി, എം.എസ്.എഫ് ജില്ലാ ആക്ടിങ് പ്രസിഡന്റ് കെ.എന്‍ ഹക്കീം തങ്ങള്‍, ജന. സെക്രട്ടറി കബീര്‍ മുതുപറമ്പ്, മലപ്പുറം മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് കെ.എന്‍ ഷാനവാസ്, ടി.പി ഹാരിസ്, അഷ്‌റഫ് പാറച്ചോടന്‍, മന്നയില്‍ അബൂബക്കര്‍, ഷാഫി കാടേങ്ങല്‍, പി.പി സാദിഖലി, സുബൈര്‍ മൂഴിക്കല്‍, ഹാരിസ് ആമിയന്‍, പരി മജീദ്, ഉമറുട്ടി ഒഴുകൂര്‍ പ്രസംഗിച്ചു.