ഷഹബാസിന്റെ കുഞ്ചി സി.എച്ച് സെന്ററിന്

5
ഷഹബാസിനെ അനുമോദിക്കുന്ന റിയാദ് കെ.എം.സി.സി ജന. സെക്രട്ടറി മൊയ്തിന്‍കോയ

ഫറോക്ക്: കോവിഡ് കാലത്ത് സേവന കാഴ്ചയുമായി ഫറോക്ക് പെരുമുഖം സ്വദേശി മുഹമ്മദ് ഷഹബാസ്. രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഷഹബാസിന്റെ സ്വപ്‌നമായിരുന്നു ഒരു സൈക്കിള്‍. രാമനാട്ടുകരയിലെ ഓട്ടോ തൊഴിലാളിയായ പിതാവ് അഷ്‌റഫ് ദിവസവും നല്‍കുന്ന നാണയ തുട്ടുകള്‍ കുഞ്ചിയില്‍ സുക്ഷിച്ച് സൈക്കിള്‍ എന്ന സ്വപ്നത്തിലേക്ക് ഷഹബാസ് സഞ്ചരിക്കവെയാണ് കോവിഡ് വന്നത്. രാജ്യം പ്രയാസപ്പെട്ടു നില്‍ക്കുന്ന സമയത്ത് സഹോദരന്മാരായ മിദ്ലാജും, ഷംനാദ് പ്രേരണ നല്‍കിയപ്പോള്‍ ഷഹബാസ് ഒന്നും ആലോചിച്ചില്ല . കുഞ്ചിയിലെ നാണയ തുട്ടുകള്‍ കോഴിക്കോട് സി.എച്ച് സെന്ററിന് നല്‍കാന്‍ തീരുമാനിക്കുകയും വിവരം പിതാവിനെ അറിയിക്കുകയും ചെയ്തു. ഷഹബാസിന്റെ മനസ് അറിഞ്ഞയുടന്‍ റിയാദ് കെ.എം.സി.സി ജനറല്‍ സെക്രട്ടറി എം. മൊയ്തീന്‍ കോയയും,ഫറോക്ക് മുനിസിപ്പല്‍ എം .എസ് .എഫ് കമ്മറ്റി ജനറല്‍ സെക്രട്ടറി ബാസിത് നാലകത്ത്,ഫറോക്ക് ഇരുപതാം ഡിവിഷന്‍ യൂത്ത് ലീഗ് ഭാരവാഹികളായ അന്‍സാര്‍,സിയാദ്, സഫ്വാന്‍ തുടങ്ങിയവര്‍ മിടുക്കന്റെ വീട്ടിലെ ത്തി. സി.എച്ച് സെന്റര്‍ സെക്രട്ടറി എം. എ . റസാക്ക് മാസ്റ്റര്‍ ഷഹബാസിനെ ഫോണില്‍ വിളിച്ച് അഭിനന്ദിക്കുകയും അവന്റെ വലിയ മനസ്സിനെ അഭിനന്ദിക്കുകയും ചെയ്തു. ഷഹബാസിന്റെ സ്വപ്നമായ സൈക്കിള്‍ അവന് നല്‍കാന്‍ റിയാദ് കെ.എം.സി.സി ഒരുക്കമാണെന്ന് എം. മൊയ്തീന്‍ കോയ വ്യക്തമാക്കിയപ്പോല്‍ അത് ആ കുടുംബത്തിനും ഷഹബാസിനും വലിയ ആശ്വാസമായി.