ഡല്‍ഹി: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ സ്പെഷ്യല്‍ ട്രെയിന്‍ ഇന്നലെ ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ടു. കേരള ഹൈക്കോടതിയില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തി ഗവണ്മെന്റിന് പ്രായോഗിക തലത്തില്‍ കൊണ്ടുവന്ന് ഡല്‍ഹിയില്‍ കുടുങ്ങി നിന്നവര്ക്കാശ്വാസമായിമാറിയ ഡല്‍ഹി കെഎം.സി.സിക്ക് നന്ദി പറയുകയാണ് വിദ്യാര്‍ത്ഥികളും ആരോഗ്യ പ്രവര്‍ത്തകരും. ട്രെയിനിലെ യാത്രക്കാര്‍ക്കായി നോമ്പ് തുറക്ക് ആവശ്യമായ ഭക്ഷണ കിറ്റുകള്‍ ഡല്‍ഹി കെ.എം.സി.സി വിതരണം ചെയ്തു. ഏപ്രില്‍ 29ന് സ്പെഷ്യല്‍ ട്രെയിന്‍ സാധ്യതകള്‍ വന്നതു മുതല്‍ നാട്ടില്പോകാന് കഴിയാതെ കുടുങ്ങിക്കിടക്കുന്ന ഗര്‍ഭിണികള്‍ അടക്കമുള്ള നഴ്സുമാകും വിദ്യാര്ത്ഥികളുമടങ്ങുന്നവരെ നാട്ടിലെത്തിക്കുന്നതിന് കെ.എം.സി.സി ഇടപെടല്‍ ആരംഭിച്ചിരുന്നു. കേരള സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും പ്രഖ്യാപനങ്ങള്‍ക്കും ആശ്വാസവാക്കുകള്‍ക്കും പുറമെ പ്രായോഗികതലത്തില്‍ ഒരു നടപടിയും ഉണ്ടായില്ല. ഇതോടെ ഡല്‍ഹി കെ.എം.സി.സി അധ്യക്ഷന്‍ അഡ്വ. ഹാരിസ് ബീരാന് കേരള ഹൈക്കോടതിയെ സമീപിച്ചു. ആരോഗ്യ പ്രവര്‍ത്തകരും, വിദ്യാര്‍ത്ഥികളും കക്ഷിചേര്‍ന്ന ഹര്‍ജിയില്‍ കോടതി കേന്ദ്ര, കേരള സര്‍ക്കാറുകളോട് വിശദീകരണം ആവശ്യപെട്ടിരുന്നു. കെ.എം.സി.സി പ്രവര്‍ത്തകര്‍ കൂടിയായ വിദ്യാര്‍ഥി പ്രതിനിധികള്‍ കേരള ഹൗസ് മേധാവികളുമായും ഈ സമയത്ത് ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതോടെയാമ് കേരളത്തിലേക്കുള്ള നടക്കല്‍ സമരം പ്രഖ്യാപിച്ചത്. വിഷയം ദേശീയ മാധ്യമങ്ങളടക്കം ഏറ്റെടുത്തതും ഹൈകോടതിയില്‍ തിരിച്ചടി നേരിട്ടതുമാണ് സര്‍ക്കാറിന്റെ മെല്ലെപ്പോക്ക് നയം തിരുത്തിച്ചത്.തങ്ങളുടെ നിലപാടിന് ഉറച്ച പിന്‍ബലമേകിയ ഡല്‍ഹി കെ.എം.സി.സി നേതാക്കളെ വിദ്യാര്‍ത്ഥികളും എയിംസ് സ്റ്റാഫ് പ്രതിനികളും വിളിച്ച് നന്ദിയറിയിചെന്ന് ജന. സെക്രട്ടറി കെകെ മുഹമ്മദ് ഹലീം അറിയിച്ചു. കെ.എം.സി.സി ഭാരവാഹി കൂടിയായ പിപി. ജിഹാദ്, ഷക്കീര്‍ ഹുസൈന്, ജാബിര്‍, അഫ്നാന്, അഞ്ജലി, സ്നേഹ, സുഹറ ഹസന്, ഗഫാര്‍ ഖാന്, വിഷ്ണുപ്രസാദ് എന്നിവരാണ് സമര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ വിദ്യാര്‍ത്ഥികള്‍.