ഹജ്ജ് 2020 ഉറപ്പില്ല

93

കോഴിക്കോട്: 2020ലെ ഹജ്ജിന് ഇന്ത്യയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഹാജിമാര്‍ക്ക് കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ യാത്ര പുറപ്പെടാന്‍ അനുവാദം ലഭിക്കുമോ എന്ന് സഊദി ഹജ്ജ് മന്ത്രാലയത്തിന്റെ അറിയിപ്പും ഉറപ്പും ലഭിച്ചിട്ടില്ലെന്ന് ഹജ്ജ് കമ്മറ്റി സി.ഇ.ഒ ഡോ. മഖ്‌സൂദ് അഹമ്മദ് ഖാന്‍ അറിയിച്ചതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി അറിയിച്ചു. രണ്ടു ഗഡുക്കളായി രണ്ടു ലക്ഷം രൂപ അടച്ചിട്ടുള്ള 1.25 ലക്ഷം ഹാജിമാര്‍, സംശയിക്കേണ്ടതില്ല. ഹജ്ജ് സാധ്യമായിട്ടില്ലെങ്കില്‍, ഓരോ ഹാജിയുടെയും അക്കൗണ്ടില്‍ സംഖ്യ എത്തും. നറുക്കെടുപ്പിലൂടെയും മറ്റും സെലക്ഷന്‍ ലഭിച്ച ഹാജിമാര്‍ക്ക് 2021ലെ ഹജ്ജിന് നറുക്കെടുപ്പ് ഇല്ലാതെ അവസരം ലഭിക്കുന്നതിന് കേന്ദ്ര ഹജ്ജ് കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിക്ക് കത്തയച്ചതായി ഫൈസി അറിയിച്ചു.