ജൂണ്‍ 13നകം ഒരു ലക്ഷം പ്രവാസികള്‍ ഇന്ത്യയിലെത്തും

293

അബുദാബി: ജൂണ്‍ 13നകം ഒരു ലക്ഷം പ്രവാസികള്‍ ഇന്ത്യയിലെത്തുമെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി എസ്.ജയശങ്കര്‍. മെയ് 17 മുതല്‍ ഇതിനകം നാട്ടിലെത്തിയവരെ കൂടി ചേര്‍ത്താണ് ഇത്രയും പേരെ കണക്കാക്കിയിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.
60 രാജ്യങ്ങളില്‍ കഴിയുന്ന ലക്ഷക്കണക്കായ പ്രവാസികളില്‍ നിന്നാണ് ഒരു ലക്ഷം പേരെ നാട്ടിലെത്തിക്കുന്നത്. 34 രാജ്യങ്ങളില്‍ നിന്നായി 173 വിമാനങ്ങളും മൂന്നു കപ്പലുകളും ഏര്‍പ്പെടുത്തി പ്രവാസികളെ നാട്ടിലെത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിദേശ രാജ്യങ്ങളില്‍ നിന്നും പ്രവാസികളെ നാട്ടില്‍ തിരികെയെത്തിക്കുന്നതിനു വേ ണ്ടി എയര്‍ ഇന്ത്യ നേരിട്ടുള്ള ടിക്കറ്റ് ബുക്കിംഗ് സംവിധാനം താമസിയാതെ ആരംഭിക്കുമെന്നും വിദേശ കാര്യ മന്ത്രി വ്യക്തമാക്കി.