10-12 പരീക്ഷ: എല്ലാ വിദ്യാര്‍ത്ഥികളെയും തെര്‍മല്‍ സ്‌ക്രീനിങിന് വിധേയമാക്കും

7

തിരുവനന്തപുരം: എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഈ മാസം 26 മുതല്‍ 30 വരെ നടത്തുന്നതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷ നടത്താനുള്ള നിര്‍ദ്ദേശങ്ങള്‍ അധ്യാപകര്‍ക്ക് നല്‍കി. പരീക്ഷാകേന്ദ്രം സജ്ജമാക്കല്‍, മാനദണ്ഡങ്ങള്‍ പാലിക്കല്‍, പരീക്ഷകേന്ദ്രമാറ്റം, ചോദ്യപേപ്പറുകളുടെ സുരക്ഷ എന്നിവയ്ക്കുള്ള നിര്‍ദ്ദേശം. ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും നല്‍കി. കണ്ടെയ്ന്‍മെന്റ് സോണിലെ പരീക്ഷകള്‍, സംസ്ഥാനത്തിന് പുറത്തുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 14 ദിവസം ക്വാറന്റൈന്‍ വേണം. അവര്‍ക്ക് പരീക്ഷയ്ക്ക് പ്രത്യേകം സൗകര്യം ഒരുക്കും.
കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക ഇരിപ്പിടം. എല്ലാ വിദ്യാര്‍ത്ഥികളെയും തെര്‍മല്‍ സ്‌ക്രീനിങിന് വിധേയമാക്കല്‍ എന്നിവ നടപ്പാക്കും. അധ്യാപകര്‍ കയ്യുറകള്‍ ധരിക്കും. ഉത്തരക്കടലാസ് ഏഴ് ദിവസം പരീക്ഷാകേന്ദ്രത്തില്‍ സൂക്ഷിക്കും. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ കുളിക്കണം. എല്ലാ സ്‌കൂളുകളും അണുവിമുക്തമാക്കും. തെര്‍മല്‍ സ്‌ക്രീനിങിനായി 5000 ഐ.ആര്‍ തെര്‍മോമീറ്റര്‍ വാങ്ങും. സോപ്പും സാനിറ്റൈസറും എല്ലായിടത്തും ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.
പരീക്ഷാ കേന്ദ്രമാറ്റത്തിനായി 10,921 കുട്ടികള്‍ അപേക്ഷിച്ചു. ഇവര്‍ക്കാവശ്യമായ ചോദ്യപേപ്പര്‍ ഈ വിദ്യാലയങ്ങളില്‍ എത്തിക്കും. ഗര്‍ഫിലെയും ലക്ഷദ്വീപിലെയും വിദ്യാലയങ്ങളില്‍ പരീക്ഷ നടത്തിപ്പിന് ക്രമീകരണം ഏര്‍പ്പെടുത്തി. മുഴുവന്‍ കുട്ടികള്‍ക്കും പരീക്ഷ എഴുതാനും ഉപരി പഠനത്തിന് സൗകര്യപ്പെടുത്താനും അവസരം ഒരുക്കും. പരീക്ഷ എഴുതാന്‍ പറ്റാത്ത വിദ്യാര്‍ത്ഥികള്‍ ആശങ്കപ്പെടേണ്ട. ഉപരിപഠന അവസരം നഷ്ടപ്പെടാത്ത വിധം റെഗുലര്‍ പരീക്ഷ സേ പരീക്ഷയ്ക്ക് ഒപ്പം നടത്തും.