10 ദശലക്ഷം ഭക്ഷണപ്പൊതി: പദ്ധതി പൂര്‍ത്തീകരിച്ചതായി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്

    31

    അബുദാബി: പുണ്യ റമദാനില്‍ എല്ലാവര്‍ക്കും ഭക്ഷണം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച 10 ദശലക്ഷം പേര്‍ക്കുള്ള ഭക്ഷണ പദ്ധതി പൂര്‍ത്തീകരിച്ചതായി യു എഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം.
    10 ദശലക്ഷമാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും 15.3 ദശലക്ഷം പേര്‍ക്കുള്ള ഭക്ഷണപ്പൊതികള്‍ ലഭിക്കുകയുണ്ടായി. 115 രാഷ്ട്രങ്ങളില്‍ നിന്നുള്ള ഒരു ലക്ഷം പേര്‍ പദ്ധതിയില്‍ പങ്കാളികളായതായി അദ്ദേഹം പറഞ്ഞു. 1,000 വളണ്ടിയര്‍മാരാണ് ഭക്ഷണ വിതരണത്തിനായി ഓരോ ദിവസവും സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കുന്നത്.