ബഹ്റൈനിൽ 103 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

10

മനാമ : ബഹ്റൈനിൽ 103 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു . ഇതിൽ 65 പേർ പ്രവാസി തൊഴിലാളികളാണ് . 35 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടിരിക്കുന്നത് . ആരോഗ്യമന്ത്രാലയം ഇന്ന് ( മെയ് 2 , 1pm ) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് . നിലവിൽ 1698 പേരാണ് ബഹ്റൈനിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത് . ഇതിൽ ഒരാളുടെ ആരോഗ്യനില ഗുരുതരമാണ് . അതേസമയം ഇന്ന് 12 പേർ കൂടി സുഖം പ്രാപിച്ച് ആശുപത്രി വിട്ടിട്ടുണ്ട് . രാജ്യത്ത് ഇതുവരെ 1567 പേരാണ് കോവിഡ് മുക്തരായിരിക്കുന്നത് . എട്ട് പേർ മരണപ്പെട്ടു . ആരോഗ്യ മന്ത്രാലയം നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുകയാണ് . ഇതുവരെ 138278 പേരെയാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നത് .