യുഎഇയില്‍ കോവിഡ് ബാധിച്ച് 11 പേര്‍ കൂടി മരിച്ചു- 567 പേര്‍ക്ക് രോഗബാധ; ആകെ രോഗബാധിതര്‍ 14,739

ദുബൈ: യുഎഇയില്‍ കോവിഡ് ബാധിച്ച് 11 പേര്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 137 ആയി ഉയര്‍ന്നു. പുതുതായി 567 പേര്‍ക്ക് കൂടി രോഗം ബാധിച്ചു. ആകെ രോഗബാധിതര്‍ 14,739 ആയി. ഇന്നലെ 203 പേര്‍ സുഖം പ്രാപിച്ചതോടെ 2,966 പേര്‍ക്ക് സുഖപ്പെട്ടു.