ദുബൈയില്‍ നിന്ന് ശനിയാഴ്ച 1,210 പ്രവാസികള്‍ മടങ്ങി

ദുബൈയില്‍ നിന്ന് ഇതു വരെയുള്ളതില്‍ വച്ചേറ്റവും കൂടുതല്‍ പേര്‍ മടങ്ങിയ ദിവസമായിരുന്നു ശനിയാഴ്ച. ഏഴു വിമാനങ്ങളിലായി 1,210 പ്രവാസികളാണ് മടങ്ങിയത്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, ഡല്‍ഹി, ഹൈദരാബാദ്, ലഖ്‌നോ എന്നീ വിമാനത്താവളങ്ങളിലേക്കാണ് ഇത്രയും പേര്‍ യാത്ര തിരിച്ചത്. ഗര്‍ഭിണികള്‍, രോഗികള്‍, പ്രായം ചെന്നവര്‍, തൊഴില്‍നഷ്ടപ്പെട്ടവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കിയാണ് ഓരോ വിമാനവും പോയത്.
അബുദാബിയില്‍ നിന്നും കൊച്ചിയിലേക്ക് 177 പേരാണ് പോയത്. ഇവരെ കൂടാതെ, രണ്ടു വയസ്സിനു താഴെയുള്ള നാലു കുട്ടികളുമുണ്ടായിരുന്നു.