ആദ്യ ഘട്ടം തിരികെ എത്തിയത് 13,750 പ്രവാസികള്‍

അബുദാബി: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും പ്രവാസികളെ കൊണ്ടുവരുന്നതിനായി തയാറാക്കിയ വന്ദേ ഭാരത് പദ്ധതിയുടെ ആദ്യ ഘട്ട സര്‍വീസില്‍ 13,750 പ്രവാസികള്‍ നാട്ടിലെത്തി.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലാണ് ഇത്രയും പേര്‍ തിരികെയെത്തിയത്. 12 രാജ്യങ്ങളില്‍ നിന്നായി നടത്തിയ 64 വിമാന സര്‍വീസുകളിലൂടെയാണ് ഇവരെ തിരികെ എത്തിച്ചത്.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ആദ്യ ഘട്ട പദ്ധതിയില്‍ 30 സര്‍വീസുകളാണ് നടത്തിയ ത്. വിവിധ രാജ്യങ്ങളില്‍ നിന്നായി ബുധനാഴ്ച മാത്രം 3,319 പേരാണ് തിരിച്ചെത്തിയത്.