സൗജന്യ ടിക്കറ്റ് നല്‍കി 150 പേരെ നാട്ടിലെത്തിച്ചു

140

അബുദാബി: ജോലിയില്ലാതെ പ്രയാസപ്പെട്ട 150 പേര്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കി ഇന്ത്യന്‍ കോണ്‍സുലേറ്റ് നാട്ടിലെത്തിച്ചു. തെലങ്കാനയില്‍ നിന്നുള്ള തൊഴിലാളികള്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ പോകാന്‍ സഹായം ചെയ്തു കൊടത്തത്.
സ്വകാര്യ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാ ണ് ടിക്കറ്റ് നല്‍കിയതെന്ന് കോണ്‍സുലേറ്റ് വ്യക്തമാക്കി.
450 തൊഴിലാളികള്‍ക്ക് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോണ്‍സുലേറ്റ് സൗജന്യമായി മരുന്നും ഭക്ഷണവും നല്‍കി വരികയായിരുന്നു.