മസ്‌കത്തില്‍ നിന്ന് 181 പേര്‍ മടങ്ങി

13

മസ്‌കത്ത്: മസ്‌കത്തില്‍ നിന്ന് വെള്ളിയാഴ്ച 181 പേര്‍ നാട്ടിലേക്ക് മടങ്ങി. കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ഐഎക്‌സ് 1442 വിമാനത്തില്‍ രണ്ടു വയസ്സിനു താഴെയുള്ള നാലു കുട്ടികള്‍ ഉള്‍പ്പെടെയാണ് 181 പേര്‍ തിരിച്ചത്.
ആയിരക്കണക്കിന് പേരാണ് ഒമാനില്‍ ഇന്ത്യന്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നത്.
വ്യാഴാഴ്ച 14 കുട്ടികള്‍ ഉള്‍പ്പെടെ 191 പേര്‍ കണ്ണൂരിലേക്കും 181 പേര്‍ കോഴിക്കോക്കേും പോയിരുന്നു. ജൂണ്‍ 4വരെയുള്ള തീയതികളിലായി ഏഴു വിമാനങ്ങളാണ് ഒമാനില്‍ നിന്നും കേരളത്തിലേക്ക് പോകുന്നത്. ഇതില്‍ രണ്ടെണ്ണം സലാലയില്‍ നിന്ന് കണ്ണൂരിലേക്കാണ് സര്‍വീസ് നടത്തുക.