അപകടകരമായ ഡ്രൈവിംഗ്: 2 പേരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു

അബുദാബി: അപകടകരമായി വാഹനമോടിച്ച രണ്ട് യുവാക്കളെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. മഴ പെയ്യുമ്പോള്‍ പാലിക്കേണ്ട നിയമങ്ങളും ഗതാഗത ചട്ടങ്ങളും പാലിക്കാതെ അപകടരമായ വിധത്തില്‍ പ്രകടനങ്ങള്‍ നടത്തിയതിനാണ് ഇവരെ പിടികൂടിയത്.
അല്‍ ഐന്‍ മേഖലയില്‍ മഴ പെയ്യുന്ന സമയത്ത് സോഷ്യല്‍ മീഡിയയില്‍ ഇവര്‍ വീഡിയോ ക്‌ളിപ് പ്രചരിപ്പിച്ചു. നമ്പര്‍ പ്‌ളേറ്റ് ഇല്ലാതെയാണ് ഇവര്‍ വാഹനമോടിച്ചത്. എന്നാല്‍, ചുരുങ്ങിയ സമയത്തിനകം തന്നെ കുറ്റവാളികളെ കണ്ടെത്തിയതായി ട്രാഫിക് ആന്‍ഡ് പട്രോളിംഗ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് ദാഹി അല്‍ഹുമൈറി പറഞ്ഞു.
റോഡുകളില്‍ അശ്രദ്ധമായും തെറ്റായ നിലയിലും വാഹനങ്ങള്‍ ഓടിക്കുന്നതിനെതിരെ അദ്ദേഹം ശക്തമായ മുന്നറിയിപ്പ് നല്‍കി. ഡ്രൈവറുടെയോ മറ്റുള്ളവരുടെയോ ജീവന്‍ അപകടപ്പെ ടുത്തുന്ന തരത്തില്‍ വാഹനമോടിക്കുന്നത് കടുത്ത ശിക്ഷാര്‍ഹമാണ്.