
കുവൈത്ത് സിറ്റി: പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി റിയ അബ്രഹാം (58), കൊല്ലം കരുനാഗപ്പള്ളി അത്തിനാട് കാട്ടികടവ് സ്വദേശി കൃഷ്ണ ഭവനത്തില്‍ സുനില്‍ കുമാര്‍ (53) എന്നിവര്‍ കുവൈത്തില്‍ മരിച്ചു.
മഞ്ഞാടി അബ്രഹാം കോശിയുടെ ഭാര്യയാണ് റിയ. കോഴഞ്ചേരി മുണ്ടമട്ടം കൊട്ടാരത്തില്‍ കുടുംബാംഗമാണ് റിയ. സുലൈബിഖാത് സെമിത്തേരിയില്‍ മൃതദേഹം സംസ്കരിക്കും. മകള്‍: ദിയ.
സുനില്‍ കുമാര്‍ ഫിന്താസിലെ താമസ സ്ഥലത്ത് വെച്ച് ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുന്നതിനു മുന്‍പ് മരിക്കുകയായിരുന്നു. ഗള്‍ഫ് എഞ്ചിനീയറിംഗ് കമ്പനിയില്‍ ഫോര്മാന് ആയി ജോലി ചെയ്ത്ു വരികയായിരുന്നു. നന്ദലത്ത് ജനാര്‍നന്‍-സതിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: വിജി, മകന്: ദേവദര്‍ശന്‍.