സുരേഷ് ബാബു, ശശികുമാര്‍
കുവൈത്ത് സിറ്റി: പത്തനം തിട്ട കോഴഞ്ചേരി സ്വദേശി കാവുങ്കല്‍ ശശികുമാര്‍ (52), കോഴിക്കോട് പയ്യോളി കീഴൂര്‍ സ്വദേശി സുരേഷ് ബാബു കണ്ടിയില്‍ (45) എന്നിവര്‍ കൂടി ശനിയാഴ്ച കുവൈത്തില്‍ മരിച്ചു. കോഴിക്കോട് വടകര ലോകനാര്‍കാവ് സ്വദേശി കുഞ്ഞിപ്പറമ്പത്ത് അജയന് പദ്മനാഭന് (48) മരിച്ച വിവരം മുന്‍പ് പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെ, ശനിയാഴ്ച മാത്രം കുവൈത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു.
കോവിഡ് ചികിത്സയില്‍ കഴിഞ്ഞ രണ്ടാഴചയായി മിഷ്രിഫ് ഫീല്‍ഡ് ആശുപത്രിയിലായിരുന്നു ശശികുമാര്‍. ശനിയാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്. കെജിഎല്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. കാവുങ്കല്‍ കുട്ടപ്പന്ഡപൊന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: കാവേരി. മക്കള്‍: സ്നേഹ, സന്ദീപ്. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം സുലൈബിഖാത് ശ്മശാനത്തില്‍ സംസ്കരിച്ചു.
പയ്യോളി കീഴൂര്‍ സുരേഷ് ബാബു കണ്ടിയില്‍ താമസ സ്ഥലത്താണ് മരിച്ചത്. കല കുവൈത്ത് അംഗമായിരുന്നു. കുവൈത്തില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ജസ്ന, മക്കള്‍: വസുദേവ്, മാളവിക. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം സുലൈബിഖാത് ശ്മശാനത്തില്‍ സംസ്കരിച്ചു.